ഐപിഎല്ലും ട്വന്റി20 വേള്‍ഡ് കപ്പും ഈ വര്‍ഷമുണ്ടാവില്ല..

ന്യൂഡല്‍ഹിഃ രാജ്യത്തു ലോക്ഡൗണ്‍ നീട്ടിയതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് അനിശ്ചിതകാലത്തേക്കു മാറ്റിവച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചിരുന്നു. ഐപിഎല്‍ റദ്ദാക്കുകയോ ഉപേക്ഷിക്കുകയോ ചെയിതില്ലെന്ന് ബിസിസിഐ അറിയിക്കുമ്പോഴും ഈ വര്‍ഷം ഐപിഎല്‍ നടക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇപ്പോള്‍ ഇതാ ഐപിഎല്ലും ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നു തുറന്ന്പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി.


ഐപിഎല്ലിന്റെ സാധ്യതകളെക്കുറിച്ച് ഇര്‍ഫാന്‍ പഠാനുമായി ഞാന്‍ സംസാരിച്ചിരുന്നു. ഈ വര്‍ഷം എന്തായാലും ടൂര്‍ണമെന്റുണ്ടാവുമെന്നു തനിക്കു തോന്നുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കാനിരിക്കെ ഐപിഎല്‍ പുനര്‍ ക്രമീകരിച്ച് ഈ വര്‍ഷം നടക്കുമെന്ന് കരുതുന്നില്ലെന്നും ഷമി വിശദമാക്കി. ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വയ്ക്കാനും സാധ്യത കൂടുതലാണ്. എല്ലാ മല്‍സരങ്ങളും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇനിയെല്ലാം പുനര്‍ ക്രമീകരിക്കേണ്ടിയിരിക്കുന്നു. എങ്ങനെ ഇതിനു സാധിക്കുമെന്നാണ് അറിയാനുള്ളത്. അതുകൊണ്ടു തന്നെ ഐപിഎല്‍ മാറ്റിവയ്ക്കാനാണ് സാധ്യത ഷമി കൂട്ടിച്ചേര്‍ത്തു.

Top