കൊൽക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്ത്യ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 4 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. മത്സരത്തിലുടനീളം വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ച സഞ്ജു സാംസണാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയശില്പി. ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ
സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. വിൻഡീസിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിച്ചതിന് പിന്നാലെ ടി20 ലോകകപ്പിൽ പുതിയ ചരിത്രം കുറിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 173 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 180 റൺസിന് മുകളിൽ ചേസ് ചെയ്ത് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.










