മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖറിന്‍റെ മരണം ആത്മഹത്യ; മരണകാരണം സാമ്പത്തിക നഷ്ടമെന്ന് ഭാര്യ

ചെന്നൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന വി.ബി. ചന്ദ്രശേഖറിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്. ചെന്നൈയിലെ വസതിയിൽ സീലിങ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിയാണ് സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പൊലീസ് രംഗത്തെത്തിയത്. അന്‍പത്തിയേഴുകാരനായ ചന്ദ്രശേഖറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച രാത്രിയാണ് ചന്ദ്രശേഖറിനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാല്‍, ചന്ദ്രശേഖറിന്‍റേതായി ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ സെന്തിൽ മുരുഗൻ പറഞ്ഞു. ചന്ദ്രശേഖറിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം മുറിയുടെ വാതിലിൽ മുട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. കുറെ നേരം ഇത് ആവര്‍ത്തിച്ചെങ്കിലും പ്രതികരണം ഉണ്ടാകാഞ്ഞതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ ചന്ദ്രശേഖറിനെ കണ്ടതെന്നാണ് ഭാര്യയുടെ മൊഴി. വൈകുന്നേരം കുടുംബാഗങ്ങളോടൊപ്പം ചായ കുടിച്ച ശേഷം 5.45നാണ് ചന്ദ്രശേഖർ മുറിയിലേക്കു പോയതെന്നും ഭാര്യ സൗമ്യ പൊലീസിനോടു പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ബിസിനസിൽ സംഭവിച്ച സാമ്പത്തിക നഷ്ടം മൂലം ചന്ദ്രശേഖർ കടുത്ത നിരാശയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്നാട് പ്രീമിയർ ലീഗിലെ ‘വിബി കാഞ്ചിവീരൻസ്’ എന്ന ടീം ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ക്രിക്കറ്റ് താരം, പരിശീലകന്‍ എന്നിവയ്ക്ക് പുറമെ സിലക്ടറും കമന്‍റേറ്ററുമായിരുന്നു ചന്ദ്രശേഖര്‍. വേലാച്ചേരിയിൽ ‘വിബി’സ് നെസ്റ്റ്’ എന്ന പേരിൽ ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ തമിഴ്നാട് പ്രീമിയര്‍ ലീഗ് സീസണിലുൾപ്പെടെ വിബി കാഞ്ചിവീരൻസ് ടീമുമായി ബന്ധപ്പെട്ട് കളത്തിൽ സജീവമായിരുന്നു ചന്ദ്രശേഖര്‍.

Top