ഏഷ്യാ കപ്പ്:ഇന്ത്യക്ക് 9 വിക്കറ്റ് വിജയം.അടിക്കൊണ്ട് തളര്‍ന്ന് പാക് ബൗളര്‍മാര്‍…!

എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റണ്‍സ് മാത്രമെടുത്ത ഇമാം ഉല്‍ ഹഖ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണര്‍ ഫഖര്‍ സമാനും കൂടാരം കയറി. 31 റണ്‍സായിരുന്നു സമാന്റെ സമ്പാദ്യം. കുല്‍ദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു.മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം റണ്ണൗട്ടായി. ഒമ്പത് റണ്‍സ് മാത്രമാണ് അസം നേടിയത്. സര്‍ഫറാസ് അഹമ്മദ് പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചെങ്കിലും ചാഹല്‍ പന്തെടുന്ന് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് എറിഞ്ഞു. രവീന്ദ്ര ജഡേജ ബെയ്ല്‍സ് തട്ടിയിടുമ്പോള്‍ അസം ക്രീസിന് പുറത്തായിരുന്നു.

പിന്നാലെ മാലിക്ക്- സര്‍ഫറാസ് അഹമ്മദ് കൂട്ടുക്കെട്ട് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. 118 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 44 റണ്‍സെടുത്ത സര്‍ഫറാസിനെ കുല്‍ദീപ് പുറത്താക്കി. തുടര്‍ന്നെത്തിയ ആസിഫ് അലിയും (21 പന്തില്‍ 30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിനിടെ മാലിക്ക് പവലിയനിലേക്ക് മടങ്ങി. മാലിക്കിനെ ബുംറ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. എട്ട് റണ്‍ വ്യത്യാസത്തില്‍ ആസിഫും മടങ്ങി. ഭുവനേശ്വറിന്റെ ഒരു ഓവറില്‍ രണ്ട് സിക്‌സ് നേടിയാണ് ആസിഫ് മടങ്ങിയത്. ചാഹലിനായിരുന്നു വിക്കറ്റ്. ഷദാബ് ഖാനെ (10) മടക്കിയപ്പോള്‍ മുഹമ്മദ് നവാസ് (15), ഹസന്‍ അലി (2) എന്നിവര്‍ പുറത്താവാതെ നിന്നു.

Top