ഒരു സെല്‍ഫിക്ക് രവീന്ദ്ര ജഡേജ നല്‍കിയത് 20,000രൂപ; സിംഹത്തിനൊപ്പമുള്ള ആ കിടിലം സെല്‍ഫി കാണൂ

selfie

അഹമ്മദാബാദ്: വനംവകുപ്പിന്റെ കണ്ണുവെട്ടിച്ച് കഷ്ടപ്പെട്ട് ഒരു സെല്‍ഫിയെടുത്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് പണികിട്ടി. 20,000രൂപയാണ് ഒരു സെല്‍ഫിക്ക് നല്‍കേണ്ടിവന്നത്. സാധാരണ ഒരു സെല്‍ഫിയല്ല കെട്ടോ, സിംഹത്തിനൊപ്പമുള്ള സെല്‍ഫിയാണ് താരത്തെ വിവാദത്തിലാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി ചിത്രങ്ങള്‍ വൈറലായപ്പോഴാണ് ക്രിക്കറ്റ് താരത്തിന്് പിഴ വിധിച്ചത്. അധികം വിവാദമാകും മുമ്പ് പിഴയടിച്ച് ജഡേജ വിവാദത്തിന്റെ മടയില്‍നിന്നു തലയൂരി. ഗുജറാത്ത് വനം വകുപ്പിന്റെ നിര്‍ദേശപ്രകാരം 20,000 രൂപയാണു പിഴയടച്ചത്.

51372_1470803395

ഇപ്പോള്‍ സ്ഥലത്തില്ലാത്തതിനാല്‍ ഭാര്യാപിതാവ് ഹര്‍ദേവ് സിങ് സോളങ്കിയാണ് ജഡേജയ്ക്കു വേണ്ടി ഹാജരായി പിഴയടച്ചത്. ഇക്കഴിഞ്ഞ ജൂണിലാണു ജഡേജയും ഭാര്യ റീവയും ഗുജറാത്തിലെ ഗീര്‍ വന്യജീവി സങ്കേതം സന്ദര്‍ശിച്ചത്. പശ്ചാത്തലത്തില്‍ സിംഹങ്ങളുമായി ദമ്പതികളുടെ സെല്‍ഫികള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

സെല്‍ഫികളിലൊന്നില്‍ ജഡേജയും റീവയും നിലത്തിരിക്കുമ്പോള്‍ പിന്നിലെ മരത്തണലില്‍ ഒരു സിംഹം വിശ്രമിക്കുന്നതു കാണാം. മറ്റൊന്നില്‍, ക്രിക്കറ്റ് താരം സിംഹത്തിനുനേരെ വിരല്‍ ചൂണ്ടിനില്‍ക്കുന്നു. ചില സെല്‍ഫികളില്‍ ദമ്പതികള്‍ക്കൊപ്പം വനംവകുപ്പു ജീവനക്കാരെയും കാണാമായിരുന്നു.

Top