രഞ്ജി:രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ കേരളത്തിന് സമനില

ശ്രീനഗര്‍: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ കേരളത്തിന് സമനില. രണ്ടാം ഇന്നിങ്‌സില്‍ 71 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് നാലു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സച്ചിന്‍ ബേബിയും (151) സഞ്ജു സാംസണും (101) സെഞ്ച്വറി കുറിച്ചപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ എട്ടിന് 485 എന്ന സ്‌കോറില്‍ കേരളം ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 330 റണ്‍സെടുത്ത കശ്മീര്‍ രണ്ടാം ഇന്നിങ്‌സില്‍ 225ന് പുറത്തായി.

Top