കിഡ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു…

കാക്കനാട്: ഇംപള്‍സ് സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ കുട്ടികളുടെ അഖിലകേരള ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. അണ്‍ഡര്‍ 9,11,13,15 എന്നീ നാലു വിഭാഗങ്ങളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തിയ മത്സരത്തില്‍ 260ല്‍ അധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍: അണ്‍ഡര്‍ 9 ഗൗതം സുമേഷ് (ആണ്‍), ശിവാനി ശിവകുമാര്‍ (പെണ്‍), അണ്‍ഡര്‍ 11 സൂര്യദേവ് എസ്. കുമാര്‍(ആണ്‍), സാനിയ ജോസ് (പെണ്‍), അണ്‍ഡര്‍ 13 ചെറിയാന്‍ ജോര്‍ജി(ആണ്‍), അവാന്തിക രാജേഷ്(പെണ്‍), അണ്‍ഡര്‍ 15 ശിവറാം പി. ബാബു(ആണ്‍), സാനിയാ ബേബി(പെണ്‍).

Top