ബംഗ്ലാദേശിനെതിരായ തോല്‍വി: ക്യാപ്‌റ്റന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായി ധോണി

dhoni1മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ മോശം പ്രകടനത്തിന് കാരണം താനാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി. ബംഗ്ളാദേശിനെതിരായ തോല്‍വിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോണിയുടെ പ്രതികരണം.
ബംഗ്ളദേശുമായുള്ള ഏകദിന പരമ്പര നഷ്ടമായതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. തന്‍റെ പിന്മാറ്റം ഭാവിയില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെങ്കില്‍ അതിനു തയാറാണ്.

ഞാന്‍ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ടീം ഇന്ത്യയുടെ വിജയം മാത്രമാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ തന്‍റെ നായക സ്ഥാനത്തിന് പ്രസക്തിയില്ല. ഇന്ത്യക്ക് ആവശ്യം ഗുണപരമായ മാറ്റമാണെന്നും ധോണി പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനം നേടാന്‍ ഒന്നും ചെയ്തിട്ടില്ളെന്നും അത് ഒരു അധിക ഉത്തരവാദിത്വമാണെന്നും മാധ്യമപ്രവര്‍ത്തകരോട് ധോണി പ്രതികരിച്ചു.
ബംഗ്ളാദേശുമായുള്ള രണ്ടാം ഏകദിനത്തിലും തോറ്റതോടെയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്. ആദ്യ മല്‍സരത്തില്‍ ബംഗ്ളാദേശ് ഇന്ത്യയെ 79 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. പരമ്പരയില്‍ ബംഗ്ളാദേശിനോട് ആദ്യമായാണ് ഇന്ത്യ തോല്‍ക്കുന്നത്.

Top