മുഹമ്മദ് ഷമിയ്‌ക്കെതിരെ വംശീയ അധിക്ഷേപവുമായി സോഷ്യൽ മീഡിയ: പാക്കിസ്ഥാനെതിരെ കളി തോറ്റുകൊടുക്കാൻ എത്രകാശു കിട്ടിയെന്ന് ചോദ്യം; ക്രിക്കറ്റിൽ തോറ്റത്തിന് മതത്തെപ്പിടിച്ച് മണ്ടന്മാർ

യുഎഇ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ട്വന്റ് 20 യിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ടീമിലെ മുസ്ലീം താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ വംശീയ അധിക്ഷേപവുമായി സോഷ്യൽ മീഡിയ. ഷമിയുടെ ഫെയ്‌സ്ബുക്ക് പേജിൽ അടക്കം വംശീയ അധിക്ഷേപം തുടരുകയാണ്. മുഹമ്മദ് ഷമിയുടെ ഫെയ്‌സ്ബുക്ക് പേജിൽ വംശീയ അധിക്ഷേപം നടത്തുന്നതിൽ ഏറെയും ഉത്തരേന്ത്യൻ സംഘമാണ് എന്നതാണ് ഏറെ വേദനാജനകമായിരിക്കുന്നത്.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് പത്തു വിക്കറ്റിന്റെ ദയനീയ തോൽവിയാണ് നേരിട്ടത്. ഇതിനു പിന്നാലെയാണ് മുഹമ്മദ് ഷമിയ്‌ക്കെതിരെ വംശീയ അധിക്ഷേപം ആരംഭിച്ചിരിക്കുന്നത്. 3.5 ഓവറിൽ 43 റണ്ണാണ് ഷമി വഴങ്ങിയത്. ഷമിയുടെ ഓവറിലാണ് പാക്കിസ്ഥാൻ വിജയം നേടിയതും. ഇതെല്ലാം എടുത്ത് പറഞ്ഞാണ് മുഹമ്മദ് ഷമിയ്‌ക്കെതിരെ സോഷ്യൽ മീഡിയ വഴി അതിരൂക്ഷമായ ആക്രമണം നടക്കുന്നത്. കളിയിൽ ഷമിയ്ക്ക് കാര്യമായി തിളങ്ങാനും സാധിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാൻ ബാറ്റ്‌സ്മാൻമാർ സിക്‌സും ഫോറും അടിക്കുമ്പോൾ മുഹമ്മദ് ഷമി ചിരിക്കുകയായിരുന്നു എന്നാണ് ഒരു ആരോപണം. ഇത് കൂടാതെ കളി അവസാനിച്ച ശേഷം ഇന്ത്യൻ താരങ്ങളിൽ പാക്കിസ്ഥാൻ താരങ്ങൾക്ക് ആദ്യം കൈ കൊടുക്കാനെത്തിയതും ഷമിയായിരുന്നു എന്നാണ് വിവാദം ഉയരുന്നത്. ഇത് പാക്കിസ്ഥാൻ താരങ്ങളിൽ നിന്നും പണം വാങ്ങിയോ, മറ്റെന്തെങ്കിലും താല്പര്യത്തിന്റെയോ അടിസ്ഥാനത്തിലാകാമെന്നും വാദം ഉയരുന്നുണ്ട്.

എന്നാൽ, ക്രിക്കറ്റ് മത്സരമാണെന്നും ഓരോ താരത്തിനും ചില ദിവസം മികച്ച ഫോമുണ്ടാകുമെന്നും, മറ്റു ചിലർക്ക് ഫോമില്ലായ്മ ഉണ്ടാകുമെന്നും വിമർശകർ മനസിലാക്കുന്നില്ല. ലോക ട്വന്റ് 20 യിലെ മികച്ച ബൗളറായ ജസ്പ്രീത് ബുംറ പോലും ഇന്നലെ 3 ഓവറിൽ നിന്നും അടിച്ചു കൂട്ടിയത് 22 റണ്ണാണ്. ബുംറയെ അവസാന ഓവറിനായി കോഹ്ലി മാറ്റി വച്ചെങ്കിലും ഇത് വരെ വിജയത്തിനായി പാക്കിസ്ഥാൻ കാത്തു നിന്നില്ല. ഈ സാഹചര്യത്തിൽ ടീമിന്റെ പരാജയത്തെ വൈകാരികമായി കാണുന്നവരാണ് ഇപ്പോൾ ഷമിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

Top