ഞാന്‍ വിരാട് കോലിക്കെതിരെ ബോള്‍ ചെയ്‌തോളാംഃ എലിസ് പെറി.

ന്യൂഡല്‍ഹി: ടിന്റി-20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ താരമാൃണ് എലിസ് പെറി എന്ന വനിതാ ക്രിക്കറ്റർ .വനിതാ ക്രിക്കറ്റില്‍ എണ്ണംപറഞ്ഞ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമാണ് ഓസ്‌ട്രേലിയന്‍ താരം എലിസ് പെറി.ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതും ട്വന്റി20യില്‍ രണ്ടാമതുമുള്ള താരത്തോട് ഒന്നുകില്‍ വിരാട് കോലിക്കെതിരെ ബോള്‍ ചെയ്യാം, അല്ലെങ്കില്‍ ജസ്പ്രീത് ബുമ്രയുടെ പന്തുകളെയോ നേരിടാണമെന്ന് പറഞ്ഞാല്‍ ഏതു തിരഞ്ഞെടുക്കും. സമൂഹമാധ്യമത്തിലെ ലൈവ് സെഷനിലാണ് ഇന്ത്യന്‍ ടിവി അവതാരകയായ റിഥിമ പഥക്കാണ് പെറിക്കു മുന്നില്‍ ഈ ചോദ്യമുയര്‍ത്തിയത്.

ചോദ്യം കേട്ട ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഒരു നിമിഷത്തെ ആലോചയ്ക്ക് ശേഷം മറുപടി നല്‍കി: ‘യാ… വിരാട് കോലിക്കെതിരെ ബോള്‍ ചെയ്‌തോളാം’. പുരുഷ താരങ്ങള്‍ പോലും നേരിടാന്‍ ബുദ്ധിമുട്ടുന്ന ജസ്പ്രീത് ള നേരിടുന്നതിനേക്കാള്‍ ചെയ്യാന്‍ തന്നെയാണ് ഇഷ്ടമെന്നായിരുന്നു പെറിയുടെ തുറന്നുപറച്ചില്‍.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദര്‍ശന മത്സരമായ ബുഷ്ഫയര്‍ ടൂര്‍ണമെന്റിന്റെ ഇടവേളയില്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെ ബോള്‍ ചെയ്യാന്‍ എലിസ് പെറിക്ക് അവസരം ലഭിച്ചിരുന്നു. നേരത്തെ എലിസ് പെറിയോടൊപ്പം രാത്രി ഭക്ഷണം കഴിക്കാന്‍ പോകണമെന്ന മുരളി വിജയ് പറഞ്ഞിരുന്നു എലിസും ഇന്ത്യന്‍ താരത്തിന്റെ ആഗ്രത്തിന് സമ്മതം അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top