എത്ര കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകയോട് ഗെയ്ല്‍

gayle

മാധ്യമപ്രവര്‍ത്തകയോട് ലൈംഗികപരമായ ചോദ്യം ചോദിച്ച ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരം ക്രിസ് ഗെയ്ല്‍ വിവാദത്തില്‍. മാധ്യമപ്രവര്‍ത്തയുടെ ചോദ്യത്തിന് മോശമായ രീതിയിലായിരുന്നു ഗെയിലിന്റെ പ്രതികരണം. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയായിരുന്നു ഗെയിലിന്റെ അശ്ലീല സംഭാഷണം.

ദി ടൈംസിന്റെ മാധ്യമപ്രവര്‍ത്തകയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിനോടാണ് സഭ്യമല്ലാത്ത രീതിയില്‍ ഗെയ്ല്‍ സംസാരിച്ചത്. ലൈംഗികത, സ്ത്രീസമത്വം, എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ ഗെയ്ല്‍ പത്രപ്രവര്‍ത്തകയോട് അശ്ലീലചുവയോടെ പ്രതികരിക്കുകയായിരുന്നുവെന്നാണ് ആരോപണം. തന്നെ കാണാന്‍ കൊള്ളാവുന്നതു കൊണ്ടാണ് യുവതികള്‍ പണം എറിഞ്ഞ് തന്റെയൊപ്പം വരുന്നതെന്ന് ഗെയ്ല്‍ പറഞ്ഞു. എത്ര കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വനിതാ മാധ്യമപ്രവര്‍ത്തകയോട് ചോദിച്ച ഗെയ്ല്‍ ഒന്നിലധികം പേരോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു. ഇതിനും പുറമേ നിങ്ങള്‍ ഇത്തരത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് താന്‍ വാതുവെയ്ക്കുന്നുവെന്നും ഗെയ്ല്‍ പറഞ്ഞതായി മാധ്യമപ്രവര്‍ത്തക പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജമൈക്കക്കാര്‍ ലൈംഗികത ആസ്വദിക്കുന്നവരാണെന്നും അവിടത്തെ സ്ത്രീകളും അത്തരത്തിലുള്ളവരാണെന്നും ഗെയ്ല്‍ പറഞ്ഞു. ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും ലിംഗനീതി ഉണ്ടാകുന്നതിനൊപ്പം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും ഗെയ്ല്‍ പറയുന്നുണ്ട്. സ്വവര്‍ഗലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് അത് ആകാമെന്നും ഈ ലോകത്ത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗെയ്ല്‍ പറയുന്നു.

മുന്‍പും ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തരോടുള്ള മോശം പെരുമാറ്റത്തില്‍ ഗെയ്ല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിനിടെ ചാനല്‍ 10-ന്റെ അവതാരകയോട് അപമര്യാദയായി പെരുമാറിയ ഗെയ്ലിന് പിഴ വിധിച്ചിരുന്നു.

Top