സൌരവിനു സച്ചിന്റെ ആശംസ ഒരു ഫോട്ടോയിലൂടെ

kochuമുംബൈ: നാല്‍പത്തിമൂന്നാം പിറന്നാളാഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയ്ക്ക് ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിറന്നാളാശംസ. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് സച്ചിന്‍ ദാദയ്ക്ക് പിറന്നാളാശംസ നേര്‍ന്നത്. ഒപ്പം ഗാംഗുലിയ്ക്കൊപ്പം നില്‍ക്കുന്ന കുട്ടിക്കാലത്തെ ചിത്രവും എന്നും ചെറുപ്പമായിരിക്കട്ടെ എന്നൊരു സന്ദേശവും സച്ചിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഏകദിന ഓപ്പണിംഗ് സഖ്യമായിരുന്നു സച്ചിനും ഗാംഗുലിയും. ജൂനിയര്‍തലം മുതല്‍ ഒരുമിച്ച് കളിക്കുന്ന ഇരുവരും ഇപ്പോഴും ആത്മസുഹൃത്തുക്കളുമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം സച്ചിന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിനെ സ്വന്തമാക്കിയപ്പോള്‍ പണ്ടേ ഫുട്ബോള്‍ ഭ്രാന്തനായ സൗരവ് കൊല്‍ക്കത്ത ടീമിനെ സ്വന്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ബിസിസിഐ രൂപീകരിച്ച ഉപദേശകസമിതിയിലെ അംഗങ്ങളാണ് നിലവില്‍ ഇരുവരും. ഇരുവരുടെയും സഹതാരമായിരുന്ന വി.വി.എസ്.ലക്ഷ്മണാണ് ഈ സമിതിയിലെ മൂന്നാമന്‍.

Top