വെടിക്കെട്ടുമായി ദുബെ!!മൂന്നു ഫോറും നാലു സിക്സും സഹിതം 54 റണ്‍സുമായി ദുബെ.സഞ്ജു വീണ്ടും ബെഞ്ചിൽ

തിരുവനന്തപുരം:ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ആരാധകര്‍ക്ക് മുന്നില്‍ തലതാഴ്‌ത്താതെ ടീം ഇന്ത്യ. വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 170 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും വിരാട് കോലിയും അടക്കമുള്ള വമ്പന്‍മാര്‍ തിളങ്ങാതിരുന്നപ്പോള്‍ കന്നി അര്‍ധ സെഞ്ചുറിയുമായി ശിവം ദുബെയും വിക്കറ്റ് വലിച്ചെറിയാതെ ഋഷഭ് പന്തുമാണ് ഇന്ത്യയെ കാത്തത്. വിന്‍ഡീസിനായി വില്യംസും വാല്‍ഷും രണ്ട് വിക്കറ്റ് വീതവും കോട്രലും പിയറിയും ഹോള്‍ഡറും ഓരോ വിക്കറ്റും നേടി.

പൊതുവെ ബാറ്റിങ് ദുഷ്കരമായി കാണപ്പെട്ട തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിൻഡീസിനു മുന്നിൽ 171 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസെടുത്തത്. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന്റെ പ്രകടനവും ടീമിനെ തുണച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച വിൻഡീസ് മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 22 റൺസ് എന്ന നിലയിലാണ്. എവിൻ ലൂയിസ് (16), ലെൻഡ്ൽ സിമ്മൺസ് (5) എന്നിവർ ക്രീസിൽ. 10 വിക്കറ്റും 17 ഓവറും ശേഷിക്കെ വിജയത്തിലേക്ക് 149 റൺസ് കൂടി വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്രല്‍ എറിഞ്ഞ ആദ്യ ഓവറില്‍ 12 റണ്‍സ് അടിച്ചെടുത്തെങ്കിലും ഇന്ത്യക്ക് നിരാശയോടെയായിരുന്നു തുടക്കം. നാലാം ഓവറിലെ ആദ്യ പന്തില്‍ കെ എല്‍ രാഹുലിനെ മടക്കി സ്‌പിന്നര്‍ ഖാരി പിയറിയുടെ ബ്രേക്ക് ത്രൂ. 11 പന്തില്‍ 11 റണ്‍സാണ് കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ ഇക്കുറി നേടിയത്. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 42/1 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ.മൂന്നാമനായി നായകന്‍ വിരാട് കോലിക്ക് പകരം എത്തിയത് ശിവം ദുബെ. സ്‌പോര്‍‌ട്‌സ് ഹബ്ബിലെ ആരാധകര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ യുവിയുടെ മട്ടും ഭാവവുമുള്ള താരം എട്ടാം ഓവറില്‍ വരവിന്‍റെ ഉദേശ്യം വ്യക്തമാക്കി. ജാസന്‍ ഹോള്‍ഡറെ സിക്‌സിനും ബൗണ്ടറിക്കും പറത്തി ഗംഭീര ട്രീറ്റ്. പക്ഷേ, ഇതേ ഓവറില്‍ സ്‌കൂപ്പിന് ശ്രമിച്ച് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ 15 റണ്‍സില്‍ മടങ്ങി. എന്നാല്‍ അടി തുടരുകയാണ് ശിവം ദുബെ ചെയ്തത്.

രാജ്യാന്തര കരിയറിലെ അഞ്ചാമത്തെ മാത്രം ട്വന്റി20 കളിക്കുന്ന ദുബെയുടെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. മൂന്നാം നമ്പറിലേക്ക് ലഭിച്ച ബാറ്റിങ് പ്രമോഷൻ മുതലെടുത്താണ് ദുബെ ആദ്യ രാജ്യാന്തര അർധസെഞ്ചുറി കുറിച്ചത്. 27 പന്തുകൾ നേരിട്ട ദുബെ രണ്ടു ഫോറും നാലു സിക്സും സഹിതമാണ് അർധസെ‍ഞ്ചുറി പിന്നിട്ടത്. വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡിനെതിരെ ഒരു ഓവറിൽ നേടിയ മൂന്നു സിക്സ് സഹിതമാണിത്. അർധസെഞ്ചുറി പൂർത്തിയാക്കി അധികം വൈകാതെ ദുബെ പുറത്തായി. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റൺസെടുത്ത ദുബെയെ ഹെയ്ഡൻ വാൽഷിന്റെ പന്തിൽ ഹെറ്റ്മയർ ക്യാച്ചെടുത്തു പുറത്താക്കി.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ക്യാപ്റ്റൻ വിരാട് കോലി 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത് പുറത്തായി. കെസറിക് വില്യംസിനായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ സിക്സറിനു പറത്തിയ ശേഷം കോലി നടത്തിയ ‘നോട്ട്ബുക് ആഘോഷം’ വൈറലായിരുന്നു. എന്നാൽ, വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളോട് ചുണ്ടിൽ വിരൽ ചേർത്ത് ‘നിശബ്ദരാകൂ’ എന്ന് അടയാളം കാട്ടിയാണ് വില്യംസ് വിക്കറ്റ് പ്രതികരിച്ചത്. കോലിയെക്കൂടി മാറ്റിനിർത്തിയാൽ വിൻഡീസ് ബോളർമാർ എക്സ്ട്രാ ഇനത്തിൽ വഴങ്ങിയ 18 റൺസാണ് ഇന്ത്യയുടെ ‘ടോപ് സ്കോറർ’. രോഹിത് ശർമ (18 പന്തിൽ 15), ലോകേഷ് രാഹുൽ (11 പന്തിൽ 11), ശ്രേയസ് അയ്യർ (11 പന്തിൽ 10), രവീന്ദ്ര ജഡേജ (11 പന്തിൽ ഒൻപത്), വാഷിങ്ടൺ സുന്ദർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ദീപക് ചാഹർ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

വിൻഡീസിനായി കെസറിക് വില്യംസ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കലിഞ്ഞ മത്സരത്തിൽ 3.4 ഓവറിൽ 60 റൺസ് വഴങ്ങി നാണംകെട്ട വില്യംസ്, തിരുവനന്തപുരത്ത് നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഇതിൽ കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ പരിഹസിച്ച കോലിയുടെ വിക്കറ്റും ഉൾപ്പെടുന്നു. വാൽഷ് നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഷെൽഡൺ കോട്രൽ, ഖാരി പിയറി, ജെയ്സൻ ഹോള്‍ഡർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഷെൽഡൺ കോട്രൽ ബോൾ ചെയ്ത ആദ്യ ഓവറിൽ ബൈയിലൂടെ കിട്ടിയ ഒരു ഫോറും രോഹിത് ശർമ നേടിയ മറ്റൊരു ഫോറും സഹിതം പിറന്നത് 12 റൺസ്. അപകടം മണത്ത വിൻഡീസ് നായകൻ രണ്ടാമത്തെ ഓവറിൽ സ്പിന്നർ ഖാരി പിയറിയെ കളത്തിലിറക്കി. ഒരു ഫോർ വഴങ്ങിയെങ്കിലും ഏഴു റൺസ് മാത്രം വിട്ടുകൊടുത്ത പിയറി, തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ രാഹുലിനെ മടക്കി. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറിയുമായി കരുത്തുകാട്ടിയ രാഹുൽ ഇവിടെ 11 റൺസെടുത്ത് മടങ്ങി. 11 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത രാഹുലിനെ ഖാരി പിയറിയാണ് പുറത്താക്കിയത്. ഷിമ്രോൺ ഹെറ്റ്മയർ ക്യാച്ചെടുത്തു.</p>

രോഹിത് ശർമയുടേതായിരുന്നു അടുത്ത ഊഴം. പതിവു ഫോമിന്റെ അടുത്തെങ്ങുമില്ലാതിരുന്ന രോഹിത്, 18 പന്തിൽ 15 റൺസുമായി പുറത്തായി. ജെയ്സൻ ഹോൾഡറിന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. ഇതിനു ശേഷമായിരുന്നു ഇന്ത്യൻ ഇന്നിങ്സ് അടിത്തറയിട്ട ദുബെ – കോലി കൂട്ടുകെട്ട്. 17 പന്തുകൾ മാത്രം ക്രീസിൽ നിന്ന ഇരുവരും ചേർന്ന് 41 റൺസാണ് അടിച്ചെടുത്തത്. അതിലേറെയും ദുബെയുടെ ബാറ്റിൽനിന്നാണ് പിറന്നത്. ഇതിനിടെ ദുബെ കന്നി അർധസെഞ്ചുറി പൂർത്തിയാക്കി. 27 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതമാണ് ദുബെ അർധസെ‍ഞ്ചുറി പിന്നിട്ടത്. വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡിനെതിരെ ഒരു ഓവറിൽ നേടിയ മൂന്നു സിക്സ് സഹിതമാണിത്. അർധസെഞ്ചുറി പൂർത്തിയാക്കി അധികം വൈകാതെ ദുബെ പുറത്തായി. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റൺസെടുത്ത ദുബെയെ ഹെയ്ഡൻ വാൽഷിന്റെ പന്തിൽ ഹെറ്റ്മയർ ക്യാച്ചെടുത്തു പുറത്താക്കി.

തുടർന്നെത്തിയ ഋഷഭ് പന്തുമൊത്ത് ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും അധികം വൈകാതെ കോലിയും മടങ്ങി. 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത കോലിയെ കെസറിക് വില്യംസാണ് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഇതേ വില്യംസിനെതിരെ സിക്സർ നേടിയശേഷം കോലി നടത്തിയ ‘നോട്ട്ബുക് ആഘോഷം’ വൈറലായിരുന്നു. അതിനുള്ള വില്യംസിന്റെ മറുപടി കൂടിയായി ഈ വിക്കറ്റ്. ലേറ്റ് കട്ടിലൂടെ ബൗണ്ടറിക്കു ശ്രമിച്ച കോലിയെ സ്ലിപ്പിൽ ലെൻഡ്ൽ സിമ്മൺസ് പിടികൂടി. വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളോട് ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് ‘നിശബ്ദരാകൂ’ എന്ന് ആംഗ്യം കാട്ടിയാണ് വില്യംസ് പ്രതികരിച്ചത്.

സ്കോർ 144ൽ എത്തിയപ്പോൾ ശ്രേയസ് അയ്യരും മടങ്ങി. 11 പന്തിൽ ഒരേയൊരു ഫോർ സഹിതം 10 റൺസ് മാത്രമെടുത്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും അയ്യർ നിരാശപ്പെടുത്തി. ഹെയ്ഡൻ വാൽഷിന്റെ പന്തിൽ ബ്രണ്ടൻ കിങ്ങിന് ക്യാച്ച് സമ്മാനിച്ചാണ് അയ്യർ കൂടാരം കയറിയത്. കാര്യമായ സംഭാവനകളൊന്നും കൂടാതെ 19–ാം ഓവറിന്റെ അവസാന പന്തിൽ രവീന്ദ്ര ജഡേജയും മടങ്ങി. കെസറിക് വില്യംസിന് മത്സരത്തിലെ രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 11 പന്തിൽ ഒൻപതു റൺസായിരുന്നു ജഡേജയുടെ സമ്പാദ്യം. ഷെൽഡൺ കോട്രൽ എറിഞ്ഞ അവസാന ഓവറിൽ വമ്പനടിക്കു ശ്രമിച്ച് വാഷിങ്ടൺ സുന്ദർ ഗോൾഡൻ ഡക്കായി.

മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായതിൽ വിരാട് കോലിക്കു തോന്നിയതിലും നിരാശയാണ് തൊട്ടുപിന്നാലെ കോലി മലയാളി ആരാധകർക്കു സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീമിനെ അതേപടി നിലനിർത്തുന്നതായി കോലി അറിയിച്ചതോടെ സ്റ്റേഡിയം തിങ്ങിനിറഞ്ഞെത്തിയ ആരാധകർക്ക് നിരാശയായി. ടീമിനെ നിലനിർത്തിയതോടെ മലയാളി താരം സ‍ഞ്ജു സാംസൺ വീണ്ടും ബെഞ്ചിലായി. സ്റ്റേഡിയത്തിൽ ആളനക്കം തുടങ്ങിയതു മുതൽ ‘സഞ്ജു, സഞ്ജു’ എന്നാർത്തു വിളിച്ച ആരാധകരെ ഇത് നിരാശയിലാഴ്ത്തി.

അതേസമയം, വെസ്റ്റിൻഡീസ് നിരയിൽ ഒരു മാറ്റമുണ്ട്. ദിനേഷ് രാംദിനു പകരം നിക്കോളാസ് പുരാനാണ് കളിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ പന്തു ചുരണ്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് നാല് ട്വന്റി20കളിൽ പുരാന് വിലക്കു ലഭിച്ചിരുന്നു. വിലക്ക് കാലാവധി തീർന്ന സാഹചര്യത്തിലാണ് പുരാന്‍ ടീമിലേക്കു തിരിച്ചെത്തിയത്.

Top