ധോണിയുടെ പൂനെ തോറ്റു മടങ്ങി; തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ ഇന്ത്യന്‍സ് രണ്ടാമത്

Rohit-Sharma

പൂനെ: ഇത്തവണയും മഹേന്ദ്ര സിങ് ധോണിയുടെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്‍ കൈവിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്ന് പറഞ്ഞ് കളിക്കളത്തിലിറങ്ങിയ ടീം ആറാമത്തെ തോല്‍വിയും ഏറ്റുവാങ്ങി. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് പൂനെയെ തകര്‍ത്തത്. എട്ടു വിക്കറ്റ് ജയത്തിലാണ് പൂനെയെ മുട്ടു കുത്തിച്ചത്.

പൂനെ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ മറികടന്നു. സീസണിലെ അഞ്ചാം അര്‍ധസെഞ്ചുറിയുമായി മുംബൈയെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടീമിന് വിജയം സമ്മാനിച്ചത്. രോഹിത് 60 പന്തില്‍ 85 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രോഹിതാണ് കളിയിലെ കേമന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കോര്‍: റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 20 ഓവറില്‍ അഞ്ചിന് 159. മുംബൈ ഇന്ത്യന്‍സ് – 18.3 ഓവറില്‍ രണ്ടിന് 161.

160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 39 റണ്‍സ്. 15 പന്തില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിനെ ഡിന്‍ഡ മടക്കിയെങ്കിലും അമ്പാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ ടീമിനെ വിജയത്തിനരികിലെത്തിച്ചു. 19 പന്തില്‍ 22 റണ്‍സെടുത്ത റായിഡുവിനെ അശ്വിന്‍ മടക്കിയെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റില്‍ ജോസ് ബട്ലറിനൊപ്പം രണ്ടാം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. 60 പന്തില്‍ എട്ടു ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെയാണ് രോഹിത് 85 റണ്‍സെടുത്തത്. ബട്ലര്‍ 17 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ, അര്‍ധസെഞ്ച്വറി കണ്ടെത്തിയ സൗരഭ് തിവാരിയുടെയും അര്‍ധസെഞ്ച്വറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ സ്റ്റീവന്‍ സ്മിത്തിന്റെയും മികവിലാണ് പൂനെ 159 റണ്‍സ് എടുത്തത്. 45 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 57 റണ്‍സെടുത്ത തിവാരിയെ ബുംറ പുറത്താക്കി. സ്മിത്ത് 23 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെ 45 റണ്‍സെടുത്ത് പുറത്തായി. 24 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും ഒന്‍പത് പന്തില്‍ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിരസ പെരേരയും പൂനെ ഇന്നിങ്‌സില്‍ മികച്ച സംഭാവന നല്‍കി.

Top