ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; മുംബൈ പുണെയെ നേരിടും

മുംബൈ : ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്ലേ ഓഫിലെ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പുണെ സുപ്പര്‍ ജയന്റിനെ നേരിടും. ലീഗില്‍ ഒന്നാമനായാണ് മുംബൈ എത്തുന്നത്.

നിര്‍ണായക മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് പുണെ പ്ലേ ഓഫിലെത്തിയത്. രാത്രി എട്ടിന് മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സാണ്. തൊട്ടുപിന്നാലെ പുണെ സൂപ്പര്‍ ജയന്റ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുമുണ്ട്.

പോയിന്റ് പട്ടികയില്‍ ഏറ്റവുമൊടുവില്‍ വിരാട് കൊഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ്. മത്സരത്തില്‍ ആകെ മൂന്ന് വിജയവും പത്ത് തോല്‍വിയുമാണ് ബംഗളൂരുവിന്. നേരത്തെ ഏറ്റവുമൊടുവിലായിരുന്നത് സഹീര്‍ ഖാന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സായിരുന്നു. എന്നാല്‍ പിന്നീട് മികച്ച് പ്രകടനം കാഴ്ച്ച വെച്ച ടീം അല്പം കൂടി നില മെച്ചപ്പെടുത്തുകയായിരുന്നു.

Top