കൊഹ്‌ലിക്കും സംഘത്തിനും വീണ്ടും തോല്‍വി; പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ പത്താം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക്. അതേസമയം വിരാട് കൊഹ്‌ലിക്കും സംഘത്തിനും വീണ്ടും തോല്‍വി. ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂര്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍ ഒരു ബോള്‍ ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യം മറികടന്നു.

37 പന്തില്‍ പുറത്താകാതെ 56 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ വിജയറണ്‍ നേടിയത്. ആറു ഫോറും ഒരു സിക്‌സമടക്കം ഒരു ഫിനിഷറുടെ ജോലി രോഹിത് ഭംഗിയായി പൂര്‍ത്തിയാക്കി. ഐപിഎല്ലില്‍ 4000 റണ്‍സെന്ന നേട്ടവും രോഹിത് പിന്നിട്ടു. ജോസ് ബട്‌ലര്‍ 33ഉം നിധീഷ് റാണ 27ഉം റണ്‍സ് നേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയത്തോടെ മുംബൈ പ്ലേഓഫ് ഉറപ്പിച്ചു. പത്തുമത്സരങ്ങള്‍ കളിച്ച മുംബൈ എട്ട് വിജയങ്ങളോടെ 16 പോയിന്റുമായി ഒന്നാമതാണ്.

Top