കൊറോണ കായിക രംഗത്തെ ഉലച്ചു, ഐപിഎല്‍ മത്സരങ്ങളും മാറ്റിവെച്ചു, ഏപ്രില്‍ വരെ കാത്തിരിക്കാം

കൊറോണ ഭീതി ലോകത്തെ എല്ലാ കായിക മത്സരങ്ങളെയും ബാധിച്ചിരിക്കുകയാണ്. പല മത്സരങ്ങളും നടക്കേണ്ട മാസങ്ങളും ദിവസങ്ങളുമാണ് കടന്നുപോകുന്നത്. പല മത്സരങ്ങളും ഇതിനോടകം മാറ്റിവെച്ചിട്ടുണ്ട്. ഇതിനുപിന്നാലെ രാജ്യത്ത് നടക്കാനിരുന്ന ഐപിഎല്‍ മത്സരവും മാറ്റിവെച്ചു. ഇനി ഏപ്രില്‍ 15നാണ് മത്സരങ്ങള്‍ ആരംഭിക്കുക. മാര്‍ച്ച് 29ന് മത്സരങ്ങള്‍ ആരംഭിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ജനങ്ങളുടെ ആരോഗ്യം ബി.സി.സി.ഐ പരിഗണിക്കുന്നുണ്ടെന്നും കേന്ദ്ര കായിക മന്ത്രാലയവും വിവിധ സര്‍ക്കാരുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന്ഇ ന്ത്യയിലേക്കുള്ള വിസ നിയന്ത്രിച്ചതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐ.പി.എല്‍ മത്സരത്തില്‍ ഏപ്രില്‍ 15 വരെ വിദേശ കളിക്കാര്‍ ഉണ്ടാകില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് വിവരം. ഇതേസമയം, വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ കളിക്കാന്‍ ടീമുകള്‍ക്ക് താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 15 ലേക്ക് ഐപിഎല്‍ തീയതി മാറ്റിയത്. ഏപ്രില്‍ 15 വരെ നിര്‍ത്തിവെക്കുന്നതോടെ ടൂര്‍ണമെന്റില്‍ വിദേശ താരങ്ങളുടെ സഹകരണം ഉറപ്പിക്കാന്‍ ബിസിസിഐക്ക് ആയേക്കും. ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് ഏപ്രില്‍ 15 ന് മുന്‍പ് ഇന്ത്യയിലെത്താന്‍ നിര്‍വാഹമില്ല. ഏപ്രില്‍ 15 വരെ വിദേശികള്‍ക്കുള്ള വിസകള്‍ തടഞ്ഞുവച്ചിരിക്കുകയാണ് ഇന്ത്യ. അതേസമയം, ശനിയാഴ്ച മുംബൈയില്‍ നടക്കുന്ന യോ?ഗത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകും. ഭരണസമിതി യോഗത്തിന് മുന്‍പ് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായും ബോര്‍ഡ് കൂടിക്കാഴ്ച്ച നടത്തും.

Top