ഭാര്യയെ പണയം വെച്ചു; ഐപിഎല്‍ വാതുവെപ്പില്‍ നഷ്ടമായത് സ്വന്തം ഭാര്യയെ

IPL

കാണ്‍പൂര്‍: ഐപിഎല്‍ വാതുവെപ്പില്‍ സ്വന്തം ഭാര്യയെ പണയം വെച്ചു. കളി തോറ്റപ്പോള്‍ യുവാവിനെ നഷ്ടമായത് സ്വന്തം ഭാര്യയാണ്. ചൂതാട്ടം നടത്തി ഭാര്യയെ നഷ്ടപ്പെടുന്ന കഥകള്‍ സിനിമയിലൊക്കെ കേട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

ഗോവിന്ദ്നഗറിലുള്ള വ്യക്തി ഭാര്യയുടെ പേരിലാണ് മത്സരത്തില്‍ പന്തയം വെച്ചത്. എന്നാല്‍ പന്തയത്തില്‍ ഇയാള്‍ തോല്‍ക്കുകയായിരുന്നു. പന്തയം വെച്ച് ഷെയര്‍ മാര്‍ക്കറ്റിലെ പണം പൂര്‍ണമായും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യയെ പണയം വെച്ചത്. പന്തയം വിജയിച്ചവര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും ഒരിക്കല്‍ വീട്ടില്‍ നിന്നും ഏഴ് ലക്ഷം രൂപ കൊണ്ടുവരാന്‍ ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു.

സംഭവം ഞെട്ടിക്കുന്നതും വിചിത്രവുമാണെന്ന് പൊലീസ് അഭിപ്രായപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. യുവതിയുടെ ആരോപണങ്ങളെ കുറിച്ചും യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും ഭാര്യയെ നഷ്ടപ്പെടുമ്പോള്‍ സ്വന്തം വീട് വില്‍ക്കാനും ഇയാള്‍ ശ്രമം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

അഞ്ച് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ആദ്യദിനം മുതല്‍ ആഭരണങ്ങള്‍ ഇയാള്‍ ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി യുവതി വ്യക്തമാക്കി. നഗരത്തില്‍ ഒരു സ്റ്റേഷനറിക്കട നടത്തുകയാണ് ഇയാള്‍. വളരെ വൈകിയാണ് ഇയാളുടെ അമിതമായ മദ്യപാനവും ചൂതാട്ടവും യുവതിക്ക് ബോധ്യപ്പെട്ടത്.

Top