കൊറോണ വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് സ്ഥിതി ഗുരുതരമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് സ്ഥിതി ഗുരുതരമെന്ന് ജില്ലാ ഭരണകൂടം. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ അടച്ചിടണമെന്ന് അധികൃതര്‍ അറിയിച്ചു.തലസ്ഥാനത്ത് അനുവദിച്ച ഇളവുകള്‍ പുന: പരിശോധിക്കും. ആള്‍ക്കൂട്ടങ്ങളും, മതരാഷ്ട്രീയ ചടങ്ങുകളും പാടില്ലെന്ന് നിര്‍ദേശമുണ്ട്. വിവാഹത്തിനും മരണത്തിനും 15 പേര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ അനുവാദം നല്‍കൂവെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

പ്രതിദിന രോഗികള്‍ ആയിരം കടന്നതോടെ രണ്ടാം സമൂഹവ്യാപന വക്കിലാണ് തലസ്ഥാന ജില്ല. അതേസമയം കൊറോണ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്ന തിരുവനന്തപുരത്ത് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത് അധികൃതര്‍ക്ക് കനത്ത വെല്ലുവിളിയാണ്. ഡോക്ടര്‍മാരുടേയും, ആരോഗ്യപ്രവര്‍ത്തകരുടേയും ദൗര്‍ലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളില്‍ പാര്‍പ്പിച്ച്‌ ചികിത്സിക്കുന്നതിനായിരിക്കും ആരോഗ്യ വകുപ്പ് മുന്‍ഗണന നല്‍കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെ 9,928 കൊറോണ രോഗികള്‍ ചികിത്സയിലുളള തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംവിധാനത്തിലുളള കിടക്കകളുടെ എണ്ണം 5,065 ആണ്. 26 കൊറോണ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളിലായി 3100 കിടക്കകളാണുളളത്. 400കിടക്കകള്‍ രണ്ടാംഘട്ട ചികിത്സാകേന്ദ്രങ്ങളില്‍ ഉണ്ട്. ജനറല്‍ ആശുപത്രിയും, മെഡിക്കല്‍ കോളേജും അടക്കം വിവിധ ആആശുപത്രികളിലായി 1565 കിടക്കകളുമുണ്ട്. നിലവിലെ രോഗികളില്‍ 45 ശതമാനം പേരും വീടുകളിലാണുളളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മാത്രം രോഗതീവ്രത അനുസരിച്ച്‌ കൊറോണ കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം ഉയരുന്നഘട്ടത്തില്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നയം.

Top