മദ്യവില്പനശാലകൾ അടച്ചിടും,സൗജന്യ ഭക്ഷ്യക്കിറ്റ്.ബിപിഎല്ലുകാര്‍ക്ക് 15 കിലോഗ്രാം അവശ്യസാധന കിറ്റുകള്‍ വീടുകളില്‍.മന്ത്രിസഭായോഗം തീരുമാനങ്ങൾ

തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനം. ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനാണ് തീരുമാനം. ബിപില്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് 15 കിലോഗ്രാം അവശ്യ സാധന കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനാണ് തീരുമാനം. ബിപില്‍ കുടുംബങ്ങള്‍ക്ക് 35 കിലോ അകി സൗജന്യമായി നല്‍കുന്നത് തുടരും.

ബി.പി.എല്‍ അരി അടക്കം ഒരുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് വിതരണം ചെയ്യും. ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ മാവേലി സ്‌റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെയോ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളിൽ എത്തിക്കുകയോ ചെയ്യും.റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്‌ .

ബാറുകളും ബിവറേജ് ഷോപ്പുകളും കൺസ്യൂമർഫെഡ് ഒൗട്ട് ലെറ്റുകളും ഏപ്രിൽ 14 വരെ അടച്ചിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പകരം ഓൺലൈൻ വിൽപ്പനയുടെ സാധ്യത പരിശോധിക്കും.സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

Top