24 ന്യൂസിലെ ഡോ. അരുണ്‍ കുമാറിനുള്ള തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍! സമാന വിഷയങ്ങളില്‍ എത്ര നിലപാട് വേണമെങ്കിലും ആകാം അല്ലേ സാറെ

24 ന്യൂസിലെ ഡോ. അരുണ്‍ കുമാറിനുള്ള തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍. പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും താങ്കളുടെ 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയത് വസ്തുതകള്‍ മനസ്സിലാക്കിയാണെന്ന താങ്കളുടെ വിശദീകരണം കണ്ടു എന്ന് പറഞ്ഞാണ് ശ്രീജിത്ത് പണിക്കര്‍ വിഷയം ചര്‍ച്ചയാക്കുന്നത്. എന്താണ് ശ്രീ അരുണ്‍ ഇതേ കാരണങ്ങള്‍ മൂലം ഡല്‍ഹിയിലെ തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നു നിങ്ങള്‍ തീരുമാനിക്കാതിരുന്നത്?-ഇതാണ് ശ്രീജിത്തിന്റെ ചോദ്യം. അങ്ങനെ പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ചകളിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് പണിക്കര്‍ കൊറോണയിലും ചര്‍ച്ച തുടങ്ങുകയാണ്.

Top