‘ഇപ്പോഴും അതു പറയുമ്പോൾ എന്റെ കണ്ണു നിറയുന്നു. എനിക്ക് മക്കളുണ്ട്, ഭാര്യയുണ്ട്.കേരളത്തിൽ അനുഭവിച്ച ഭീകരാനുഭവം

കൊറോണ രോഗികളല്ല, രോഗമാണ് ശത്രു എന്നത് മറക്കുന്നു .പ്രവാസികളും മറ്റു സംസ്ഥാനത്ത് നിന്നും വരുന്നവരും കേരളത്തിൽ അനുഭവിക്കുന്ന പീഡനത്തിന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത് .ചെന്നൈയിൽ 64 ദിവസം രോഗഭീതിയിൽ ലോക്ഡൗണായി കിടന്നപ്പോൾ അനുഭവിച്ചതിനെക്കാൾ ഭീകരമായ അനുഭവമാണ് വെറും ഒന്നര മിനിറ്റു കൊണ്ട് കൊച്ചി വൈറ്റില ഹബ്ബിൽ തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് സിനിമറ്റൊഗ്രഫർ ഉത്പൽ വി. നായനാർ പറയുന്നു .

മലയാളത്തിലും തമിഴിലും കന്നഡയിലുമായി 70ൽ പരം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച സിനിമറ്റൊഗ്രാഫറാണ് ഉത്പൽ. 40 വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ ആദ്യമായുണ്ടായ ഭീകര അനുഭവം വേദനയോടെ ഹെറാൾഡ് ന്യുസ് ടിവിയുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.

 

Top