ഐപിഎല്ലില്‍ പുതിയ രണ്ടു ടീമുകള്‍ കൂടി വരുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും പിരിച്ചു വിടേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനം. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഈ ടീമുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെ‌ടുത്തിയിരുന്നു.വാതുവെപ്പിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരമാണ് പുതിയ ടീമുകള്‍ എത്തുന്നത്. ഈ ടീമുകള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും ഇന്നുചേര്‍ന്ന ബിസിസിഐ യോഗത്തില്‍ തീരുമാനമായി.ഇതോടെ ഐപിഎല്ലിലെ അടുത്ത സീസണിലും എട്ടു ടീമുകള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പായി. രണ്ട് വര്‍ഷത്തേക്കാണ് ചെന്നൈക്കും രാജസ്ഥാനും സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.
സസ്‌പെന്‍ഡന്‍ കാലാവധി പൂര്‍ത്തിയാക്കി 2018 സീസണില്‍ ഇവര്‍ തിരിച്ചെത്തുമ്പോള്‍ ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താകും.അതേസമയം ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ പെപ്‌സി സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ചൈനീസ് ഇലക്‌ട്രോണിക് നിര്‍മാതാക്കളായ ‘വിവോ’യുമായി ബിസിസിഐ പുതിയ കരാറൊപ്പിട്ടു.വാതുവെപ്പ് വിഷയത്തില്‍ സുതാര്യമായ നടപടി സ്വീകരിക്കുന്നതില്‍ ബിസിസിഐ പരാജയപ്പെട്ടു എന്നാരോപിച്ചാണ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പെപ്‌സി പിന്‍മാറിയത്.ഐപിഎല്ലിന്റെ മുന്‍ സ്‌പോണ്‍സര്‍മാരായ ഡിഎല്‍എഫ് നല്‍കിയതിന്റെ ഇരട്ടിയോളം തുക നല്‍കിയാണ് പെപ്‌സി കരാര്‍ നേടിയിരുന്നത്. 2013-2017 കാലയളവിലേക്കായി 396 കോടി രൂപയ്ക്കാണ് പെപ്‌സി ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് എടുത്തത്.
പെപ്‌സി കമ്പനി പിന്‍മാറിയതിനെ തുടര്‍ന്ന് നിരവധി കമ്പനികളുമായി ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കരാര്‍ വിവേയ്ക്ക് നല്‍കുകയായിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് വിവോ ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്നത്

Top