നിങ്ങള്‍ എന്നെ ഉമ്മവെച്ചത് എന്റെ കാമുകിക്ക് ഇഷ്ടമായിട്ടില്ല; ഡുപ്ലെസിസിനോട് റബാദ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പോരാടിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പിന്‍ബലത്തിലായിരുന്നു. ഏഴിനു 92 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത് പാണ്ഡ്യയുടെ കരുത്തില്‍ മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പാണ്ഡ്യ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കാഗിസോ റബാദ അതിനു പാണ്ഡ്യയെ അനുവദിച്ചില്ല. 93 റണ്‍സുമായി നിന്ന പാണ്ഡ്യയെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ റബാദ പുറത്താക്കി. പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയ റബാദയുടെ നെറ്റിയില്‍ ഉമ്മ വച്ചാണ് ഡു പ്ലെസിസ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ റബാദയെ വാനോളം പുകഴ്ത്തിയാണ് നായകന്‍ തന്റെ ടീം മേറ്റിനെ സന്തോഷിപ്പിച്ചത്. എന്നാല്‍ രസികനായ റബാദ അതിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്. ഡു പ്ലെസിസിന്റെ പ്രവൃത്തി തന്റെ കാമുകിയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് റബാദ കമന്റിട്ടത്. സോഷ്യല്‍ മീഡിയയില്‍ ഡുപ്ലെസിസ് റബാദയെ ഉമ്മ വയ്ക്കുന്ന ചിത്രം വൈറലായിരുന്നു. ഐസിസി ഉള്‍പ്പെടെ ആ ചിത്രം ഷെയര്‍ ചെയ്തിരുന്നു.

Top