ടി20: ലങ്കയെ എറിഞ്ഞൊതുക്കി ഇന്ത്യ..ഇന്ത്യക്കു 143 റണ്‍സ് വിജയലക്ഷ്യം..സഞ്ജു സാംസൺ പുറത്ത് തന്നെ .

ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യക്കു 143 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ലങ്കയെ ഇന്ത്യ ബാറ്റിങിനയക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ ലങ്കയെ ഇന്ത്യ ഒമ്പത് വിക്കറ്റിന് 142 റണ്‍സില്‍ എറിഞ്ഞൊതുക്കി. ലങ്കന്‍ നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 34 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. 28 പന്തില്‍ മൂന്നു സിക്‌സറുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ (22), ധനുഷ്‌ക ഗുണതിലക (20), ധനഞ്ജയ ഡിസില്‍ (17), ഒഷാദ ഫെര്‍ണാണ്ടോ (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ അഞ്ചു പേര്‍ക്കും വിക്കറ്റ് ലഭിച്ചു. ശര്‍ദ്ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ജസ്പ്രീത് ബുംറയ്ക്കും വാഷിങ്ടണ്‍ സുന്ദറിനും ഓരോ വിക്കറ്റ് ലഭിച്ചു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇത്തവണയും പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. മഴയെടുത്ത ആദ്യ ടി20യിലും സഞ്ജു പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു.ലങ്കയ്ക്കു മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ ഗുണതിലകയും ഫെര്‍ണാണ്ടോയും നല്‍കിയത്. അഞ്ചാം ഓവറിലെ അഞ്ചാം പന്തിലാണ് കളിയില്‍ ഇന്ത്യക്കു ആദ്യത്തെ ബ്രേക്ക്ത്രൂ ലഭിച്ചത്. സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഫെര്‍ണാണ്ടോയെ (22) സുന്ദറിന്റെ ബൗളിങില്‍ സെയ്‌നി പിടികൂടി. ടീം സ്‌കോര്‍ 38ല്‍ വച്ചായിരുന്നു ആദ്യ വിക്കറ്റ് വീണത്.

ഇന്ത്യക്കു രണ്ടാം വിക്കറ്റ് സമ്മാനിച്ചത് പേസര്‍ നവദീപ് സെയ്‌നിയായിരുന്നു. മറ്റൊരു ഓപ്പണറായ ഗുണതിലകയ്ക്കാണ് ഇത്തവണ ഇന്ത്യ പുറത്തേക്കു വഴി കാണിച്ചത്. സെയ്‌നിയുടെ തകര്‍പ്പനൊരു യോര്‍ക്കറിനു മുന്നില്‍ താരത്തിനു പിഴച്ചു. ഷോട്ട് തൊടുക്കുമ്പോഴേക്കും സെയ്‌നിയുടെ ചീറിപ്പാഞ്ഞെത്തിയ പന്ത് സ്റ്റംപുകള്‍ കട പുഴക്കിയിരുന്നു. ലങ്ക രണ്ടിന് 54. 21 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 20 റണ്‍സാണ് താരം നേടിയത്.

മൂന്നാം വിക്കറ്റ് വീണു ഒരു കൂട്ടുകെട്ടിനെയും അധികനേരം ക്രീസില്‍ തുടരാന്‍ ഇന്ത്യ അനുവദിച്ചില്ല. തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഓരോ സഖ്യവും കരുത്താര്‍ജിക്കുമ്പോഴേക്കും ഇന്ത്യ ഇത് തകര്‍ക്കുന്നത് തുടര്‍ന്നു. ഒഷാദ ഫെര്‍ണാണ്ടോയാണ് (10) മൂന്നാമനായി മടങ്ങിയത്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരേ ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച ഫെര്‍ണാണ്ടോയ്ക്ക് പിഴച്ചു.

ബാറ്റ് ക്രീസില്‍ കുത്താന്‍ തിരിയുമ്പോഴേക്കും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സ്റ്റംപിങ് പൂര്‍ത്തിയാക്കിയിരുന്നു. ലങ്ക മൂന്നിന് 82. കുശാലിനെ മടക്കി കുല്‍ദീപ് ലങ്കന്‍ നിരയില്‍ ഏറ്റവും അപകടകാരിയായ കുശാല്‍ പെരേരയാണ് നാലാമനായി ക്രീസ് വിട്ടത്. ഈ വിക്കറ്റും കുല്‍ദീപിന് തന്നെയായിരുന്നു. 14ാം ഓവറിലെ ആദ്യ പന്തില്‍ കുല്‍ദീപിനെതിരേ കുശാല്‍ സിക്‌സര്‍ പായിച്ചു. തൊട്ടടുത്ത ബോളിലും ക്രീസിന് പുറത്തേക്ക് ഇറങ്ങി സമാനമായ ഷോട്ടിന് കുശാലിന്റെ ശ്രമം. എന്നാല്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് കുശാലിനെ ധവാന്‍ കൈയ്ക്കുള്ളിലാക്കി. 28 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Top