യുദ്ധം ജയിച്ച് ബാബറും സംഘവും; ആദ്യ മത്സരത്തിൽ തോൽവി രുചിച്ച് ഇന്ത്യൻ പട..

യുഎഇ:ലോകക്രിക്കറ്റ് വേദിയിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യയ്ക്ക് ആദ്യ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 151 റണ്ണെന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാക്കിസ്ഥാൻ മറികടന്നു. പാക്കിസ്ഥാനു വേണ്ടി ക്യാപ്റ്റൻ ബാബർ അസം 68 ഉം, മുഹമ്മദ് റിസ്വാൻ 79 റണ്ണും അടിച്ചു കൂട്ടി. പേരു കേട്ട ഇന്ത്യൻ ബൗളിംങ് നിരയ്ക്ക് പാക്ക് ബാറ്റ്‌സ്മാന്മാർക്കെതിരെ ഒന്നും ചെയ്യാൻ സാധിച്ചില്ല.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് മാന്യമായ ടോട്ടൽ പടുത്തുയർത്തിയത്. എന്നാൽ, ഇന്ത്യൻ ബൗളർമാർക്ക് പാക്കിസ്ഥാൻ ബാറ്റിംങ് നിരയെ പ്രതിരോധിക്കാൻ സാധിച്ചില്ല.

ഷഹീൻ അഫ്രീദിയുടെ മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തത്. അതേസമയം, ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും റിഷഭ് പന്തിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട് സ്‌കോർ സമ്മാനിച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് പാകിസ്താൻ തുടങ്ങിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമയെയും മൂന്ന് റൺസെടുത്ത കെ എൽ രാഹുലിനെയും സ്‌കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്ലിയും സൂര്യകുമാർ യാദവും പതിയെ ഇന്ത്യയെ 30 റൺസ് കടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂര്യകുമാറിനെയും നഷ്ടപ്പെട്ടതോടെ ഇന്ത്യ കൂടുതൽ പരുങ്ങലിലായി. എന്നാൽ പിന്നീടെത്തിയ റിഷഭ് പന്ത് പതിയെ താളം കണ്ടെത്തിയതോടെ സ്‌കോർ ഉയർന്നു. 84 റൺസിൽ എത്തി നിൽക്കെ പന്തിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ കോഹ്ലിയും ജഡേജയും ചേർന്ന് സ്‌കോർ ബോർഡ് 120 കടത്തി. പിന്നീട് കോഹ്ലിയുടെയും ഹർദിക്കിന്റെയും വിക്കറ്റ് നഷ്ടമായെങ്കിലും സ്‌കോർ 150 കടന്നിരുന്നു. 57 റൺസെടുത്ത് വിരാട് കോഹ്ലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്നും ഹസൻ അലി രണ്ടുവിക്കറ്റും നേടിയപ്പോൾ ഷദാബ് ഖാനും ഹാരിസ് റാഫ് ഓരോ വിക്കറ്റുകളും നേടി.

Top