ഒത്തുകളി ആരോപണം മുൻ ക്യാപ്റ്റനടക്കം മൂന്ന് യു.എ.ഇ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി

ദുബായ് :ഒത്തുകളി ആരോപണം മുൻ ക്യാപ്റ്റനടക്കം മൂന്ന് യു.എ.ഇ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി ഉണ്ടായി . ക്യാപ്റ്റനായിരുന്ന മുഹമ്മദ് നവീദ്, ഷൈമാന്‍ അന്‍വര്‍, ഖദീര്‍ അഹമ്മദ് എന്നിവരെ ഐ.സി.സി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

മഹര്‍ദീപ് ഛായകര്‍ എന്ന കളിക്കാരനെതിരെയും നടപടിയുണ്ടാകും. മറ്റന്നാള്‍ യു.എ.ഇയില്‍ ട്വന്റി ട്വന്റി ലോകകപ്പിന്റെ യോഗ്യതാമല്‍സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് നടപടി. യോഗ്യതാ മല്‍സരങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ കൃത്രിമങ്ങള്‍ക്ക് ശ്രമിച്ചു എന്നാണ് ആരോപണം. നടപടി നേരിടുന്ന മുഹമ്മദ് നവീദിനെ യു.എ.ഇ കഴിഞ്ഞയാഴ്ച ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.

Top