വിദേശ പര്യടനത്തിന് ഭാര്യമാര്‍മാത്രമല്ല വാഴപ്പഴവും നിര്‍ബന്ധo;ടീമിന്റെ ആവശ്യങ്ങള്‍ കണ്ട് കണ്ണ് തള്ളി ബിസിസിഐ…

ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം അതിന്റെ തിരക്കിലാണ്. ടീമിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതിനിടയി തങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടിക ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ ചേര്‍ന്ന റിവ്യൂ മീറ്റിങ്ങിലാണ് ‘ലോകകപ്പ് ആവശ്യങ്ങള്‍’ ടീം പ്രതിനിധികള്‍ മുന്നോട്ടുവച്ചത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദേശ പ്രകാരം ടീം സമര്‍പ്പിച്ച നിര്‍ദേശ പട്ടിക കണ്ട് അമ്പരന്നിരിക്കുകയാണ് ബിസിസിഐ. ലോകകപ്പിനു പോകുമ്പോള്‍ ഭാര്യമാരെയും കൂടെക്കൊണ്ടുപോകാന്‍ അനുവദിക്കണമന്നതാണ് ആവശ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടില്‍ സഞ്ചരിക്കാന്‍ റിസര്‍വ് ചെയ്ത ഒരു ട്രെയിന്‍ കംപാര്‍ട്‌മെന്റ് വേണമെന്നും അതില്‍ ഭാര്യമാരെ കൂടെ ഉള്‍പ്പെടുത്തണമെന്നും കഴിക്കാന്‍ വാഴപ്പഴം വേണമെന്നുമുള്ള ഡിമാന്‍ഡുകളാണ് ബിസിസിഐക്ക് മുന്നില്‍ താരങ്ങള്‍ വെച്ചത്. നിലവില്‍, വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് ലോകകപ്പ് ദിവസങ്ങളില്‍ ഭാര്യമാരെ കൂടി കൂടെ കൂട്ടാന്‍ അനുമതി വേണമെന്ന് ടീം ആവശ്യപ്പെട്ടിരിക്കുന്നത്. മല്‍സരങ്ങള്‍ക്കുശേഷം കൂടുതല്‍ ഉന്മേഷവാന്‍മാരാകാന്‍ ഇതു താരങ്ങളെ സഹായിക്കുമെന്നായിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്റെയും വാദം. ഇക്കാര്യത്തില്‍ എല്ലാ താരങ്ങളുടെയും അഭിപ്രായം എഴുതിവാങ്ങിയശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ഇടക്കാല സമിതി വ്യക്തമാക്കി. ചില താരങ്ങള്‍ ഭാര്യമാരുമായി വരുന്നതു മറ്റു താരങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അഭിപ്രായം എഴുതിവാങ്ങാന്‍ തീരുമാനിച്ചത്.

Top