ടിനു യോഹന്നാൻ കേരളാ രഞ്ജി ടീമിന്റെ കോച്ച്

കൊച്ചി: കേരളാ രഞ്ജി ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസ് ബൗളർ ടിനു യോഹന്നാൻ നിയമിതനായി. ഡേവ് വാട്മോർ പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം. അദ്ദേഹത്തിന് കീഴിൽ ടീമിന്റെ ബൗളിംഗ് കോച്ചായി പ്രവർത്തിച്ചു വരികയായിരുന്നു ടിനു.

രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ആദ്യ കേരള താരമാണ് ടിനു യോഹന്നാൻ. രഞ്‌ജി ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിച്ച് ഇന്ത്യൻ ടീമിൽ കടന്ന അദ്ദേഹം 2001 ൽ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. 2002ൽ വെസ്‌റ്റ് ഇൻഡീസിനെതിരെ ബ്രിജ് ടൗണിലായിരുന്നു രാജ്യാന്തര ഏകദിന അരങ്ങേറ്റം. ഒളിംപ്യൻ ടി.സി. യോഹന്നാന്റെ മകനാണ്.

Top