പിണറായി വിജയനും സച്ചിന്‍ ടെഡുല്‍ക്കറും നാളെ കൂടിക്കാഴ്ച്ച നടത്തും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പാര്‍ട്‌നര്‍മാരെ പ്രഖ്യാപിക്കും.

തെലുങ്ക് താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജ്ജുനയുമാണ് കേരള ബ്ലാസ്റ്റേഴിസിന്റെ പുതിയ രണ്ട് പാര്‍ട്‌നര്‍മാര്‍. മറ്റ് രണ്ട് വ്യവസായികള്‍ കൂടി പാര്‍ട്‌നര്‍മാര്‍ ആകുന്നുണ്ടെന്നാണ് വിവരം.

തെലുങ്ക് സിനിമാനിര്‍മ്മാതാവ് അല്ലു അരവിന്ദും ഹൈദരാബാദ് വ്യവസായി നിമ്മഗഡ്ഡ പ്രസാദുമാണ് ഇതെന്നും സൂചനയുണ്ട്. ഐഎസ്എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി വന്‍ താരനിരയെ ഒരുക്കാനിരിക്കുകയാണ് സച്ചിന്‍

Top