റിസോര്‍ട്ട് സംരക്ഷിക്കാന്‍ വേണ്ടി സച്ചിന്‍ പ്രതിരോധമന്ത്രിയുടെ സഹായം തേടി; വിലക്കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു

Never-give-up-during-difficult-times-of-life-Sachin-Tendulkar-said-school-schoolkids

മുംബൈ: സുഹൃത്തും ബിസിനസ് പങ്കാളിയുമായ സഞ്ജയ് നാരംഗിനുവേണ്ടി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതിരോധമന്ത്രിയുടെ സഹായം തേടി. സച്ചിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. റിസോര്‍ട്ട് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സച്ചിന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കറെ കണ്ടത്.

കഴിഞ്ഞ വര്‍ഷമാണ് സച്ചിന്‍ പരീക്കറിന്റെ സഹായം തേടിയത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയുമായി തര്‍ക്കത്തില്‍ നില്‍ക്കുന്ന പ്രദേശത്തിന് വേണ്ടിയാണ് സചിന്‍ ഇടപെട്ടത്. പ്രതിരോധമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഓസ്ട്രേലിയന്‍ യാത്രയും സചിന്‍ റദ്ദാക്കി. പ്രസ്തുത സ്ഥാപനത്തിന്റെ പരിസരത്ത് കെട്ടിട നിര്‍മ്മാണം വിലക്കിയിട്ടുണ്ട്. ഇത് മറികടക്കാനായിരുന്നു സചിന്‍ പരീക്കറിനെ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വിസമ്മതിച്ചു. ഡിആര്‍ഡിഒയുടെ ലബോറട്ടറി കോംപ്ലക്സിന്റെ സമീപത്തെ നിര്‍മ്മാണം നിയമലംഘനമാകും. ഈ സാഹചര്യത്തിലാണ് പ്രശ്നത്തില്‍ പ്രതിരോധമന്ത്രി ഇടപെടാതിരുന്നത്. ദേശീയ ദിനപത്രമായ ഇക്കണോമിക്സ് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പ്രദേശത്ത് ടെന്നീസ് കോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി സഞ്ജയ് നാരംഗ് അനുമതി നേടിയെടുത്തിരുന്നു. എന്നാല്‍ ടെന്നീസ് കോര്‍ട്ട് അനുമതിയുടെ മറവില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് നാരംഗ് ശ്രമിച്ചതെന്നും ഡിആര്‍ഡിഒ ആരോപിക്കുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ സച്ചിന്‍ തയ്യാറായില്ല എന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിആര്‍ഡിഒയുടെ സമീപനം ശരിയായില്ലെന്ന് നാരംഗ് കുറ്റപ്പെടുത്തുന്നു. ഡിആര്‍ഡിഒ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചുവെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Top