സച്ചിനല്ല ഇവിടെ അലിസ്റ്റര്‍ കുക്കാണ് താരം; റെക്കോഡ് തകര്‍ത്ത പ്രായം കുറഞ്ഞ കളിക്കാരന്‍

cook

ലണ്ടന്‍: സച്ചിന്റെ റെക്കോഡ് തിരുത്തി കുറിച്ച് ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്ക് താരമാകുന്നു. ടെസ്റ്റില്‍ 10,000 അടിച്ച് തകര്‍ത്ത് ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എല്ലാവര്‍ക്കും വെല്ലുവിളിയാകുന്നു. ശ്രീലങ്കയ്ക്കെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ഈ നേട്ടം കൈവരിക്കുമ്പോള്‍ കുക്കിന് പ്രായം 31 വയസ്സും 157 ദിവസവുമായിരുന്നു.

സച്ചിന്‍ ഈ നേട്ടം ആഘോഷിക്കുമ്പോള്‍ 31 വയസ്സും 326 ദിവസവുമായിരുന്നു പ്രായം. അതേസമയം ഈ നേട്ടം സ്വന്തമാക്കാന്‍ കുക്കിന് കൂടുതല്‍ ഇന്നിംഗ്സ് കളിക്കേണ്ടി വന്നു. ഈ നാഴികക്കല്ലില്‍ എത്താന്‍ സച്ചിന് 122 മത്സരങ്ങളിലെ 195 ഇന്നിംഗ്സുകള്‍ വേണ്ടി വന്നെങ്കില്‍ കുക്കിന് 128 മത്സരങ്ങളില്‍ 229 ഇന്നിംഗ്സുകളാണ് വേണ്ടി വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം 10,000 റണ്‍സ് തികച്ചവരില്‍ 111 മത്സരങ്ങളില്‍ 195 ഇന്നിംഗ്സുകളില്‍ ഈ നേട്ടമുണ്ടാക്കിയ വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ലാറയും 115 മത്സരങ്ങളിലെ 195 ഇന്നിംഗ്സുകള്‍ കളിച്ച ശ്രീലങ്കയുടെ സംഗക്കരയും സച്ചിനും കുക്കിനുമൊപ്പമുണ്ട്. ശ്രീലങ്കയ്ക്കെതിരേയുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലാണ് കുക്ക് ഈ നേട്ടം കൈവരിച്ചത്. ഇതോടെ 10,000 തികയ്ക്കുന്ന ആദ്യ ഇംഗ്ളണ്ട് താരവും ലോകത്തെ പന്ത്രണ്ടാം കളിക്കാരനുമാണ് കുക്ക്. 128 ടെസ്റ്റുകളില്‍ 10,042 റണ്‍സാണ് കുക്കിന്റെ ഇതുവരെയുള്ള സമ്പാദ്യം 28 സെഞ്ച്വറികളും 47 അര്‍ദ്ധ സെഞ്ച്വറികളും ഉണ്ട്.

Top