സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും വഴിയില്‍ കണ്ടുമുട്ടി; വൈറലായി ചിത്രങ്ങള്‍

ലണ്ടന്‍: ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ലണ്ടനിലെ തെരുവില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഇവര്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരാണ് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനായ സച്ചിന്‍ തെന്‍ഡുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസ് ടീം മുന്‍ ക്യാപ്റ്റനായ ബ്രയാന്‍ ലാറയും. ഇവര്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയെന്നാണ് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സച്ചിന്‍ ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കകം ചിത്രങ്ങള്‍ ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുള്ളത്.

പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ക്രിക്കറ്റ് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരായാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,457 റണ്‍സുമായി സച്ചിന്‍ റെക്കോര്‍ഡ് നിലനിര്‍ത്തിയപ്പോള്‍ ലാറ തന്റെ അന്താരാഷ്ട്ര കരിയറില്‍ 22,358 റണ്‍സ് നേടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top