തിളങ്ങുന്ന ലുക്കുമായി പ്രിയങ്ക ചോപ്ര ഹോളിവുഡില്‍; ബേവാച്ചിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആരാധകരെ ഹരം കൊള്ളിക്കാന്‍ പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും കോമഡിയും സാഹസികതയും നിറഞ്ഞതാണ് ട്രെയിലര്‍. മനോഹരമായ ലുക്കിലാണ് പ്രിയങ്ക ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഡ്രഗ് ഡീലറായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

ടെലിവിഷന്‍ പരമ്പരയായ ക്വാണ്‍ടികോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡിന് പ്രിയങ്കരിയാകുന്നത്. അലക്‌സ് പാരിഷെന്ന എഫ്ബിഐ ഏജന്റായാണ് പ്രിയങ്ക പരമ്പരയിലെത്തിയത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രിയങ്കയുടെ ആദ്യത്തെ ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നായകന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ (റോക്ക്) ട്വിറ്ററില്‍ ബേവാച്ചിന്റെ ട്രെയിലര്‍ പങ്ക് വച്ചിട്ടുണ്ട്. രസകരമായ കുറുപ്പോട് കൂടെയാണ് ട്രെയിലര്‍ പങ്ക് വെച്ചിരിക്കുന്നത്. നടി പ്രിയങ്ക ചോപ്രയ്ക്ക് താക്കീതെന്ന രീതിയിലാണ് നായകന്‍ ഡ്വെയ്!ന്‍ ജോണ്‍സണ്‍ പുതിയ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈവിള്‍ പ്രിയങ്കയ്‌ക്കൊരു മുന്നറിയിപ്പ് എന്നാണ് ട്രെയിലറിനൊപ്പം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

സേത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍ഷ്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രം മെയ് 25ന് തിയറ്ററുകളിലെത്തും.

Top