പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു…

ഹോളിവുഡില്‍ ചുവടുറപ്പിച്ചിരിക്കുന്ന പ്രിയങ്ക ചോപ്ര അലി അബ്ബാസ് സഫറിന്റെ സിനിമയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്താനുളള ഒരുക്കത്തിലായിരുന്നു. 10 വര്‍ഷങ്ങള്‍ക്കുശേഷം ഈ ചിത്രത്തിലൂടെ സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയും ഒന്നിക്കുന്നുവെന്നതും ഇരുവരുടെയും ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. എന്നാല്‍ നടി പെട്ടന്ന് പിന്മാറുകയായിരുന്നു. ഭാരത് സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയില്‍നിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. പ്രിയങ്കയുടെ പിന്മാറ്റത്തിനുളള കാരണവും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ കാരണം കേട്ട് അതിശയിച്ചിരിക്കുകയാണ് പ്രിയങ്കയുടെ ആരാധകര്‍. പ്രിയങ്ക വിവാഹിതയാകാന്‍ പോകുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലാണ് പ്രിയങ്ക. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. പ്രിയങ്കയ്ക്ക് ഒപ്പം നിക്ക് ഇന്ത്യയില്‍ എത്തിയതും ഇരുവരും ഒരുമിച്ച് ചടങ്ങുകളില്‍ പങ്കെടുത്തതോടും കൂടി പ്രണയം ആരാധകര്‍ സ്ഥിരീകരിച്ചു. നിക്കുമായുളള പ്രിയങ്കയുടെ വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top