നിര്‍ഭയ കേസ്;സുപ്രീം കോടതി വിധിയെ പ്രകീര്‍ത്തിച്ച് ബോളീവുഡ് നടി പ്രിയങ്ക ചോപ്ര

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി വിധിയെ അഭിനന്ദിച്ച് ബോളീവുഡ് നടി പ്രിയങ്ക ചോപ്ര . ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. അഞ്ചുവര്‍ഷത്തിനു ശേഷമാണെങ്കിലും വിധി നടപ്പിലാകുന്നതില്‍ സന്തോഷമാണുള്ളത്. കേസിലെ പ്രതികള്‍ക്കു മാത്രമല്ല ഇത്തരത്തിലുള്ള ക്രൂര പ്രവൃത്തികളിലേര്‍പ്പെടുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പും ഓര്‍മ്മപ്പെടുത്തലുമാണ് ഈ വിധി. രാജ്യം മുഴുവന്‍ ഒരു മനസോടെ കാത്തിരുന്ന വിധിയാണിതെന്ന് പ്രിയങ്ക കുറിച്ചു.

21ാം നൂറ്റാണ്ടിലും ഇത്തരം ഹീനപ്രവൃത്തികള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നത് ലജ്ജാവഹമാണ്. ഇതുപോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാവാതിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ യോജിച്ച പ്രതിഷേധ ശബ്ദമുയരണം എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. നിര്‍ഭയയെ ആരും മറക്കാതിരിക്കട്ടെ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പ്രിയങ്ക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Latest
Widgets Magazine