വിമാനത്തിന്റെ പ്രദര്‍ശങ്ങള്‍ സൗജന്യമായി കാണാം; വമ്പന്‍ പ്രഖ്യാപനവുമായി പൃഥ്വിരാജ്; രണ്ട് ഷോകളിലെ പണം ജീവിതത്തിലെ നായകനും

വിമാനം സിനിമ ഉരുക്കിയിരിക്കുന്നത് സജി തോമസ് എന്ന വ്യക്തിയുടെ ശരിക്കുള്ള ജീവിത്തില്‍ നിന്നാണ്. പരിമിതികളില്‍ നിന്ന് കൊണ്ട് ഉയരങ്ങള്‍ സ്വപ്നം കണ്ട് അവയെ പിന്തുടര്‍ന്ന് സ്വന്തമാക്കിയ വ്യക്തിയാണ് സജി തോമസ്. സിനിമ സജിയോട് നീതി പുലര്‍ത്തുന്നതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ സജി തോമസിനായി വമ്പന്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നായകന്‍ പൃഥ്വിരാജ്.

വിമാനത്തിന്റെ രണ്ട് ഷോകളുടെ പണം സജി തോമസിന് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തുക സജി തോമസിന് ക്രിസ്മസ് സമ്മാനമായാണ് നല്‍കുന്നതെന്നാണ് നായകന്‍ പൃഥ്വി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ക്രിസ്മസ് ദിവസം കേരളത്തിലുടനീളം ഏത് തിയ്യറ്ററില്‍ വച്ചും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോ സൗജന്യമായി കാണാനുള്ള അവസരം ഒരുക്കുമെന്നും പൃഥ്വി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ വൈകുന്നേരങ്ങളിലെ ഫസ്റ്റ് ഷോയുടെയും സെക്കന്‍ഡ് ഷോയുടെയും ടിക്കറ്റില്‍ നിന്നും ലഭിക്കുന്ന പണം, ചിത്രത്തിന് പ്രചോദനമായ, പരിമിതികളില്‍ നിന്ന് കൊണ്ട് ഉയരങ്ങള്‍ സ്വപ്നം കണ്ട് അവയെ പിന്തുടര്‍ന്ന് സ്വന്തമാക്കിയ സജി തോമസിന് നല്‍കും-പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

Top