ഇസ്ലാംമിലേയ്ക്ക് മതംമാറുന്നത് തെറ്റാണോ? മതംമാറ്റം മഹത്വവല്‍ക്കരിച്ച് കുഞ്ഞിരാമന്റെ കുപ്പായം; പ്രതിഷേധം കനക്കുന്നു

കോഴിക്കോട്: ഇസ്ലാം മതത്തിലേയ്ക്ക് മതപരിവര്‍ത്തനം നടത്തുന്ന മധ്യവയസ്‌ക്കനായ കര്‍ഷകന്റെ കഥ പറയുന്ന മലയാള സിനിമക്കെതിരെ പ്രതിഷേധമുയരുന്നു. മലയാള സിനിമയെ മതപ്രചരണത്തിനുള്ള ആയുധമാക്കിമാറ്റാനുളള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണത്തിനിടെയാണ് കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയ്ക്കെതിരെ പ്രതിഷേധവുമായി സംഘപരിവാര സംഘടനകള്‍ രംഗത്തെതിയിരിക്കുന്നത്.

ഇസ്ലാം പശ്ചാതലത്തില്‍ ചിത്രികരിച്ചിരിക്കുന്ന സിനിമ നേരത്തെ ഒരു വിഭാഗം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റിലീസിംഗ് മാറ്റിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രയിലറുകളുമാണ് മതപ്രചരണമാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന നിഗമനത്തിലേയ്ക്ക് ചില സംഘടനകള്‍ എത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ എന്ന സിനിമാ മേഖലയില്‍ അത്ര പരിചയസമ്പന്നനല്ലാത്ത പുതുമുഖമാണ് ചിത്രത്തിന്റെ സംവിധായകന്‍. മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ ഫണ്ട് വാങ്ങിയാണ് സിനിമാ പുറത്തിറക്കുന്നതെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. തമിഴ് നടനായ തലൈവാസല്‍ വിജയ് മുസ്ലീം മതത്തിലേയ്ക്ക് മതം മാറുന്ന ട്രയലാണ് ഒരു വിഭാഗത്തിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചും ദുരൂഹത ഉണര്‍ത്തിയത്.

പ്രണയത്തിന് വേണ്ടി മതം മാറുന്നത് തെറ്റാണോ? എന്ന ഹാഷ് ടാഗോട് കൂടിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ ഒരു വിഭാഗത്തിന്റെ ആശയ പ്രചരണത്തിനായി ബോധപൂര്‍വ്വമായ പ്രചരണം നടക്കുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കാര്യമായിട്ടൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും പുറത്തുവന്ന രംഗങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

Top