എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് അമേരിക്കയെ തളച്ച് അര്‍ജന്റീന ഫൈനലിലേക്ക്

arge

എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് അമേരിക്കയെ അടിയറവു പറയിപ്പിച്ച് കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ അര്‍ജന്റീന ഫൈനലില്‍ കടന്നു. കളിതുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലെവോസി അര്‍ജന്റീനക്ക് വേണ്ടി ആദ്യഗോള്‍ നേടി. 32 ആം മിനുട്ടിലാണ് ലയണല്‍ മെസ്സി ചരിത്രമായി മാറിയ ഗോള്‍ നേടിയത്.

അര്‍ജന്റീനയ്ക്കായി ഹിഗ്വെയിന്‍ രണ്ടും മെസ്സി, ലെവോസി എന്നിവര്‍ ഓരോ ഗോളും നേടി. മത്സരത്തിന്റെ അമ്പത്തിരണ്ട്, എണ്‍പത്തിയാറ് മിനിട്ടുകളിലായിരുന്നു ഹിഗ്വെയിന്റെ ഗോളുകള്‍. ഒരു ഗോള്‍ നേടുകയും നാലാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത ക്യാപ്റ്റന്‍ മെസ്സി തന്നെയായിരുന്നു സെമി ഫൈനലിലെ ഹീറോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തിനായുള്ള ഗോള്‍വേട്ടയില്‍ മെസ്സി മുന്‍ ഇതിഹാസ താരം ബാറ്റിസ്റ്റിയൂട്ടയെ ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇതോടെ മെസ്സിയുടെ അന്താരാഷ്ട്ര ഗോള്‍ നേട്ടം 55 ആയി. ബാറ്റിയുടെ 54 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് മെസ്സി തിരുത്തിക്കുറിച്ചത്. മെസ്സിയുടെ 112 ആം മത്സരമായിരുന്നു ഇത്. സെമിഫൈനല്‍ രണ്ടാം പകുതി കടന്നപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്.

വെനസ്വലെയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് മെസ്സി ബാറ്റിസ്റ്റ്യൂട്ടയുടെ 54 ഗോളുകള്‍ എന്ന റെക്കോര്‍ഡിനൊപ്പം എത്തിയത്. 111 മത്സരങ്ങളില്‍ നിന്നായിരുന്നു മെസ്സിയുടെ 54 ഗോളുകള്‍ പിറന്നതെങ്കില്‍ ബാറ്റി വെറും 77 മത്സരങ്ങളില്‍ നിന്നാണ് 54 ഗോളുകള്‍ അടിച്ചുകൂട്ടിയത്.

copa-america-stars

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ വന്നത്. അമ്പത്തിരണ്ടാം മിനിട്ടില്‍ ഹിഗ്വയിന്റെ വകയായിരുന്നു ഗോള്‍. എണ്‍പത്തിയാറാം മിനിട്ടില്‍ മെസ്സി നല്‍കിയ മനോഹരമായ പാസ്സലൂടെ ഹിഗ്വെയിന്‍ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സ്വന്തം രാജ്യത്തിനായി ഗോളുകള്‍ നേടുന്നില്ലെന്ന വിമര്‍ശനത്തിന് ഒന്നിന് പിറകെ ഒന്നായി മറുപടി നല്‍കുകയാണ് ലോക ഫുട്ബോളിലെ മാന്ത്രിക താരമായ ലയണല്‍ മെസ്സി. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് മെസ്സി നേടിയിരിക്കുന്നത്.

Top