യജമാനന്റെ വരവും കാത്തിരിക്കുന്ന സലയുടെ പ്രിയപ്പെട്ട നായയുടെ ചിത്രം

കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെതെന്നു കരുതുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് അവര്‍ സഞ്ചരിച്ചിരുന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത്. എന്നാല്‍ അത് സലയുടേതാവരുതെന്ന പ്രാര്‍ത്ഥനയിലാണ് ലോകം. സല തിരിച്ചു വരും എന്ന പ്രതീക്ഷയിലിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തുന്നത്. സഹോദരി റോമിനയാണ് സല തിരിച്ചു വരുന്നതു കാത്ത് സലയുടെ പ്രിയപ്പെട്ട നായ നാല യജമാനനെ കാത്തിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്വന്തം സഹോദരന്റെ തിരോധാനത്തില്‍ മനമുരുകുന്ന സഹോദരി റോമിനയാണ് കണ്ണീര്‍ കാഴ്ച.

സല ഒരു പോരാളിയാണ് അവന്‍ തിരിച്ചു വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു കരച്ചില്‍ തുടച്ചു കൊണ്ട് റൊമിന പറയുന്നു. ദ ലയണ്‍ കിങ്ങ് എന്ന ചിത്രത്തിലെ നാല എന്ന കഥാപാത്രത്തെ അനുസ്മരിച്ചു കൊണ്ടാണ് സല തന്റെ പ്രിയ നായയെ നാല എന്ന് നാമകരണം ചെയ്തത്. ജനുവരി 21ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

Top