ഇടുക്കി; രണ്ടാം ദിവസത്തെ ദൗത്യത്തിനൊടുവില്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്.അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു.
ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ വെടിവെച്ചത്.ഇന്നലെ നടന്ന ശ്രമം പരാജയപ്പെട്ടതോടെ ഇന്ന് രാവിലെയായിരുന്നു ദൗത്യം പുനരാരംഭിച്ചത്.
11.55 ഓടെയാണ് മയക്കുവെടി വെച്ചത്. വെടിയേറ്റ ആനയെ വനംവകുപ്പ് സംഘം നിരീക്ഷിക്കുകയാണ്. അരമണിക്കൂറോളം കഴിഞ്ഞാല്‍ മാത്രമേ ആന മയക്കത്തിലേക്ക് എത്തുകയുള്ളൂ. ഈ സമയം നിര്‍ണായകമാണ്. അര മണിക്കൂറിന് ശേഷവും ആന മയങ്ങിയില്ലെങ്കില്‍ വീണ്ടും മയക്കുവെടി വെക്കേണ്ടി വന്നേക്കും.
അരിക്കൊമ്പനെ പ്രദേശത്ത് നിന്നും മാറ്റുന്നതിനുള്ള കുങ്കിയാനകളും വാഹനവും അടക്കം സജ്ജമാണ്. എങ്ങോട്ടാണ് കൊണ്ടുപോകുക എന്ന വിവരം പുറത്തുവിട്ടിട്ടില്ല.