മുംബൈ: ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അർണബിന്റേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി അറിയിച്ചു.ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ബോംബെ ഹൈക്കോടതിയെ സുപ്രിം കോടതി വിമര്‍ശിച്ചു. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അന്‍പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സുപ്രിം കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. ഭരണഘടന കോടതികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും കോടതി. ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിക്ക് യുക്തിപൂര്‍വമായി മുന്‍വിധിയില്ലാതെ നോക്കിക്കാണാന്‍ സാധിച്ചില്ലെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും കോടതി പറഞ്ഞു.
മഹാരാഷ്ട്രാ സർക്കാരിന്റേയും ബോംബൈ ഹൈക്കോടതിയുടേയും നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണബ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിരീക്ഷണം. വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഹൈക്കോടതികൾക്ക് കഴിയണം. താലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവെ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ബുധനാഴ്ച അർണബിനെ അറസ്റ്റ് ചെയ്തത്. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായും ബലമായാണ് കസ്റ്റഡിയിൽ എടുത്തതെന്നും അർണബ് പരാതി ഉന്നയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി അടക്കമുള്ളവർ അർണബിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നുവെന്നും അടിയന്തരാവസ്ഥയ്ക്ക് സമമെന്നുമായിരുന്നു ഉയർന്നുവന്ന പ്രതികരണങ്ങൾ.