ബാങ്കോക്ക്: സെക്‌സ് ബീച്ചെന്ന് പേരുകേട്ട തായ്‌ലന്റിലെ പ്രശസ്തമായ പട്ടായ ബീച്ചില്‍ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യന്‍ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് പരിസരത്തെ ഒരു റിസോര്‍ട്ടില്‍ സര്‍ക്കാരിന്റെ അനുവാദമില്ലാതെ ക്ലാസ് സഘടിപ്പിച്ചതിനും അനധികൃതമായി രാജ്യത്ത് താമസിച്ചതിനുമാണ് തായ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്..
ക്ലാസില്‍ ആകെ 33 പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയുടെ സംഘാടകരായ പത്ത് പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
ക്ലാസ് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ്, ടീഷര്‍ട്ട് എന്നിവ നല്‍കിയിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ടീഷര്‍ട്ടും സര്‍ട്ടിഫിക്കറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓരോ ക്ലാസിനും 20,000 ബാത്ത് (41574 ഇന്ത്യന്‍ രൂപ) തങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ക്ലാസിന് പങ്കെടുത്തവര്‍ പോലീസിന് മൊഴി നല്‍കി. അലക്‌സാണ്ടര്‍ കിരിലോവ് എന്ന 38കാരനാണ് പരിപാടിയുടെ പ്രധാന സംഘാടകന്‍ എന്ന് പൊലീസ് അറിയിച്ചു.
വേശ്യാവൃത്തിക്ക് പേര് കേട്ട പട്ടായയില്‍ റഷ്യന്‍ സന്ദര്‍ശകരാണ് കൂടുതലും എത്തിക്കൊണ്ടിരുന്നത്. ഇവരുടെ പ്രധാന ആകര്‍ഷണവും കുപ്രസിദ്ധി നേടിയ ഇവിടെയുള്ള വേശ്യാവൃത്തി തന്നെയാണ്. 27000 ലൈംഗിക ജോലിക്കാരെങ്കിലും ഇവിടെയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലൈംഗിക ജോലി ഇവിടെ അനുവദനീയമാണെങ്കിലും പരിശീലന ക്ലാസ് സംഘടിപ്പിച്ചതിന് ആദ്യമായാണ് വിദേശികളെ രാജ്യത്ത് നിന്നും അറസ്റ്റ് ചെയ്യുന്നതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.