പ്രസിദ്ധ യോഗാചാര്യന്‍ ബിക്രം ചൗധരിക്കെതിരെ അമേരിക്കന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്; പീഡനക്കേസിലെ നഷ്ടപരിഹാരം നല്‍കാത്തതിനാണ് വിധി

ലോസാഞ്ജലസ്: അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന യോഗാചാര്യനായ ബിക്രം ചൗധരി(70)യ്‌ക്കെതിരെ ലൈംഗീക പീഡനക്കേസില്‍ അറസ്റ്റ് വാറണ്ട്. കാലിഫോര്‍ണിയ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ലൈംഗീക പീഡനക്കേസില്‍ നല്‍കേണ്ടിയിരുന്ന 41 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാത്തതിനാണ് വിവാദ ആരാച്യനെതിരെ കോടതി ഉത്തരവിട്ടത്.

കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ 51 കോടി കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. 2013ല്‍, ചൗധരിയുടെ നിയമോപദേശക മീനാക്ഷി മിക്കി ജാഫ ബോഡന്‍ ആണ് പരാതി നല്‍കിയത്. വിവേചനം, അന്യായമായ പിരിച്ചുവിടല്‍ എന്നീ കുറ്റങ്ങള്‍ക്കൊപ്പം പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷവിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗ പഠിക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിയെ ചൗധരി പീഡിപ്പിച്ച സംഭവം മറച്ചു വയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തന്നെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് മീനാക്ഷിയുടെ പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 41 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍, ഉത്തരവ് വന്നതിന് പിന്നാലെ ബിക്രം ചൗധരി ഒളിവില്‍ പോവുകയായിരുന്നു.

bikram1

ആദ്യം ഇന്ത്യയിലേക്ക് മുങ്ങിയ ചൗധരി പിന്നീട് തായ്‌ലന്‍ഡിലും അവിടെ നിന്ന് ജപ്പാനിലേക്കും പോയി. അതിനുശേഷം മെക്‌സികോയില്‍ എത്തി. അവിടെ അക്കാപുല്‍കോയില്‍ ചൗധരി യോഗ പരിശീലന ക്ലാസ് നടത്തുകയാണെന്നാണ് വിവരം. ജംഗമ സ്വത്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും ചൗധരി തന്റെ ആഡംബര കാറുകള്‍ നെവാഡയിലേക്കും ഫ്‌ളോറിഡയിലേക്കും മാറ്റിയിട്ടുണ്ട്. ചൗധരിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ചൗധരിക്കെതിരെ മറ്റ് സ്ത്രീകള്‍ നല്‍കിയ നിരവധി പീഡക്കേസുകള്‍ നിലവിലുണ്ട്. 1971 ല്‍ കാലിഫോര്‍ണിയയിലെത്തിയ ചൗധരി തന്റെ പ്രത്യേക യോഗാ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. 104 ഡിഗ്രി ചൂടാക്കിയ മുറിയില്‍ 90 മിനിറ്റോളം നീളുന്നതാണ് ചൗധരിയുടെ പ്രശസ്തമായ യോഗാപ്രകടനം.

Top