വാക്കുകളെ വക്രീകരിക്കുക എന്നത് ചിലരുടെ ശീലമാണ് . അതിനാല്‍ തന്നെ പറയാനുള്ള കാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് അതിന്റെ ഉദ്ദേശ്യശുദ്ധി മുന്‍കൂറായി തുറന്നു പറയുകയാണ് .
താഴെ പറയാന്‍ പോകുന്ന കാര്യങ്ങളുടെ ഏതെങ്കിലും ഭാഗം അടര്‍ത്തിയെടുത്ത് ആ വാക്കുകളുടെ ആനുകൂല്യങ്ങള്‍ കൊട്ടിയൂരെ മഹാ പാതകിയായ മുന്‍ വൈദികനുമേല്‍ ചാര്‍ത്തി നല്‍കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഞങ്ങളതിനു ഉത്തരവാദി ആയിരിക്കില്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളുന്നു . എനിക്ക് അങ്ങനൊരു ഉദ്ദേശ്യവും ഇല്ല .
തനിക്കുമേല്‍ അജപാലന ദൗത്യം ഭരമേല്‍പ്പിക്കപെട്ട ജനതയുടെ ഭാഗമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് അവളെ പ്രാപിക്കുകയും അതിന്റെ പാപഭാരം ആ കുട്ടിയുടെ പിതാവില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു മനുഷ്യമൃഗത്തെ ഇനിയും ക്രിസ്തുവിന്റെ അനുയായി എന്ന് വിളിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല .
ഞങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ചിന്തയും അതുതന്നെയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു . അത്തരം ഒറ്റുകാരെ സഭയ്‌ക്കൊപ്പം ചേര്‍ത്ത് പിടിച്ച പാരമ്പര്യം ക്രൈസ്തവ സഭയ്ക്കില്ല . ഇതുപോലുള്ള ഒറ്റുകാര്‍ ക്രിസ്തുവിന്റെ ശിഷ്യന്മാരിലും ഉണ്ടായിരുന്നു .
സാക്ഷാല്‍ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തത് ആ 12 പേരില്‍ ഒരുവനായിരുന്നു . അവന്‍ പോയി തൂങ്ങി ചാകട്ടെ , മറ്റുള്ളവര്‍ സഭയെ നയിക്കട്ടെ ..എന്ന പൂര്‍വ്വികരുടെ അതേ നയം തന്നെ പിന്തുടരുന്നവരാണ് ഇന്നത്തെ സഭാ നേതൃത്വവും .
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ തങ്ങളുടെ കാമപൂര്‍ത്തി കണ്ടെത്തിയ മുന്‍ വൈദികരായ കൊട്ടിയൂരിലെ റോബിനും തൃശൂരിലെ കൊക്കനും കൊച്ചിയിലെ എഡ്വിനും ഇപ്പോള്‍ യുവനടിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയും ഞങ്ങള്‍ക്ക് ഒരുപോലെയാണ് . അവരെയാരെയും ന്യായീകരിക്കാന്‍ ഒരു വൈദികനും ഇറങ്ങിത്തിരിച്ച സംഭവം ഒരിടത്തും ഉണ്ടായിട്ടില്ല .
ആ വഴിതെറ്റിയ പാപികള്‍ എത്ര പശ്ചാത്താപത്തോടെ തിരികെ വന്നാലും അവരെ സഭാ സ്ഥാപനങ്ങളുടെ ഏഴയല്‍പക്കത്ത് നില്‍ക്കാന്‍ സഭാ നേതൃത്വം അനുവദിക്കുമെന്നും ആരും കരുതേണ്ട . കുറ്റകൃത്യത്തില്‍ ഏര്‍പെട്ട ഈ കുറ്റവാളികളില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും ഒരു സഹായം ചെയ്തു കൊടുക്കാന്‍ പോലും ഇന്നേവരെ സഭയില്‍ ഒരാളും തയ്യാറായ ചരിത്രവുമില്ല .
പിന്നെന്തിനാണ് ജോയ് മാത്യു .., താങ്കള്‍ ഏതോ അനാവശ്യ സാധനവുമായി നടക്കുന്ന വൈദികരെ മുഴുവന്‍ വന്ധ്യകരിക്കണം എന്ന് പറഞ്ഞത് ? കത്തോലിക്കാ സഭയില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4.15 ലക്ഷം വൈദികരുണ്ട്. അവരില്‍ 0.1 % പോലും ഇത്തരം അസന്മാര്‍ഗ്ഗികളായി വഴിതെറ്റിയവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് കരുതാന്‍ വയ്യ .
മുന്‍ വൈദികരായ റോബിന്റെയും കൊക്കന്റെയും എഡ്വിന്റെയും കാര്യത്തിലാണെങ്കില്‍ അങ്ങ് പറഞ്ഞത് ശരിയാണ്… വന്ധ്യംകരണം . പള്‍സര്‍ സുനിയുടെയും അയാള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തെന്ന് പറയപ്പെടുന്ന പ്രമുഖന്റെയും കാര്യത്തിലും അത് വേണ്ടത് തന്നെ .
രണ്ടും മൂന്നും കെട്ടിയിട്ടും പൂതി മാറാതെ പിന്നെയും ക്വട്ടേഷനുമായി നടക്കുന്നവരുടെ കാര്യത്തില്‍ അതൊക്കെ തന്നെയല്ലേ വേണ്ടത് . പക്ഷെ .., മിസ്റ്റര്‍ ജോയ് മാത്യു, താങ്കള്‍ അതല്ലല്ലോ പറഞ്ഞത് . പകരം , ബ്രഹ്മചര്യം സ്വീകരിച്ചതിനാല്‍ വൈദികര്‍ക്ക് ആവശ്യമില്ലാത്ത ഒരു സാധനം എന്തിന് ? എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നല്ലോ ആ ചോദ്യം .
സംഭവം ആളാകാന്‍ വേണ്ടി സിനിമാ ശൈലിയില്‍ അങ്ങ് ചോദിച്ചു പോയതാണെന്ന് അറിയാം . എങ്കിലും ഒരു സമൂഹത്തെയാകെ ആക്രമിക്കാന്‍ പാകത്തില്‍ താങ്കളെപ്പോലൊരാള്‍ ഒരു വാക്ക് പുറത്തുവിടുമ്പോള്‍ അതിനു മറുപടി പറയാതെ പോകാന്‍ പാടില്ലല്ലോ .
എന്നിട്ടും താങ്കള്‍ പറഞ്ഞത് കേരള സര്‍ക്കാര്‍ തെരുവുപട്ടികളുടെ കാര്യം പറഞ്ഞ അതേ ലാഘവത്തോടെ ഈ വൈദികരെ വന്ധ്യംകരിക്കുന്ന കാര്യമാണ്. അല്ലാതെ റോബിനെ വന്ധ്യംകരിക്കുന്ന കാര്യം അങ്ങ് പറഞ്ഞില്ല . പള്‍സര്‍ സുനിയുടെ കാര്യത്തിലും അങ്ങത് പറഞ്ഞില്ല .
സുനിയ്ക്ക് ആ വസ്തുകൊണ്ട് ഇനിയും പല പ്രമുഖരുടെയും ക്വട്ടേഷന്‍ വിജയകരമായി ഏറ്റെടുക്കാന്‍ കഴിയുമെന്നും അതൊക്കെ സിനിമയില്‍ പലര്‍ക്കും അത്യാവശ്യമാണെന്നും അങ്ങ് ചിന്തിക്കുന്നുണ്ടാകാം . അങ്ങനെയെങ്കില്‍ വന്ധ്യംകരണത്തില്‍ നിന്നും സുനിയേ ഒഴിവാക്കാം .
എങ്കിലും താങ്കള്‍ പറയാതെ പോയത് ഞങ്ങള്‍ പൂരിപ്പിക്കാം സര്‍ .. . റോബിനും കൊക്കനും എഡ്വിനും സുനിയും ഉള്‍പ്പെടെ സ്ത്രീകളെ പീഡിപ്പിക്കാന്‍ നടക്കുന്ന ഒരുത്തനെയും ജയിലില്‍ നിന്നും
വന്ധ്യംകരിക്കാതെ പുറത്തു വിടരുത് . അങ്ങനെ പുറത്തിറങ്ങി അവന്‍ വീണ്ടും ഈ പ്രവൃത്തി ചെയ്താല്‍ അതാണ് ഭരണകൂടത്തിന്റെ പരാജയം .
ഇനി ഇതൊന്നുമല്ല , പെണ്ണിനെ കാണുമ്പോല്‍ ലിംഗം പൊന്തുന്നവരെ ഒക്കെ വന്ധ്യംകരിക്കലാണു പ്രധിവിധി എങ്കില്‍ മി.ജോയി മാത്യു.., അത് ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലാണ് . സമകാലിക സംഭവങ്ങള്‍ അങ്ങേയ്ക്കും അറിവുണ്ടല്ലൊ.. ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും. അതൊക്കെ കേള്‍ക്കുമ്പോള്‍ താങ്കള്‍ ഒട്ടകപ്പക്ഷിയ്ക്ക് പഠിക്കരുത് .
വന്ധ്യംകരണം അവിടെ തുടങ്ങണം . വൈദികരെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരും . പക്ഷെ നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനെയും വന്ധ്യംകരിച്ചാലും തീരില്ലല്ലൊ ആര്‍ത്തി ? അത്രയ്ക്കു പ്രമുഖര്‍ അല്ലെ അവിടെയുള്ളത് .
അങ്ങു ആ പ്രമുഖനെക്കുറിച്ചു പോസ്റ്റി കണ്ടില്ല.. മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാന്‍ തയ്യാറായിട്ടും എന്തേ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു. അതോ ഇതൊക്കെ കത്തോലിക്കാ സഭയില്‍ മാത്രം മതിയോ ?
അങ്ങയുടെ നാക്ക് വന്ധ്യംകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അങ്ങ് മറുപടി പറയണം . വികാരി എന്ന വാക്കില്‍ ഉള്ള വികാരം ലൈംഗീകത മാത്രമല്ല സുഹ്രുത്തെ.. ആഫ്രിക്കയുടെ ഒക്കെ എറ്റവും ഭീതിതമായ നരഭോജികള്‍ക്കിടയിലും വൈദികരും സന്യസ്ഥരും ഉണ്ട് .
സിനിമയില്‍ കീറിപറഞ്ഞതും ഭിക്ഷയുമൊക്കെ കാട്ടിയിട്ടുണ്ടാവും നിങ്ങള്‍.. പട്ടിണിയുള്ള മനുഷ്യര്‍ക്കിടയില്‍ മലേറിയയും കുഷ്ഠവും ഒക്കെ നേരിട്ടും ഇന്നുമുണ്ടു മനുഷ്യനെന്ന വികാരവും പേറി വൈദികരും കന്യാസ്ത്രീകളും. അതൊന്നും ഇതുപോലെ അഭിനയമല്ല , ജീവിതമാണ് .. അതാണ് സമര്‍പ്പിതര്‍ !
അവര്‍ക്കു പെണ്ണിനെക്കുറിച്ച് പോയിട്ടു അവരെക്കുറിച്ചുപോലും ചിന്തിക്കാന്‍ നേരമില്ല.. മയക്കു മരുന്നിന്റെയും പെണ്‍ വിഷയങ്ങളുടെയും കേന്ദ്രമാണു മലയാള സിനിമയെന്നു വിളിച്ചു പറഞ്ഞതു കത്തോലിക്കാ മെത്രാനല്ല, നടന്‍ ശ്രീനിവാസനാണ് … അപ്പോള്‍ ഈ കറുത്ത പൊട്ടുകളും തെമ്മാടികളും എല്ലായിടത്തുമുണ്ട് .
എന്തായാലും മി. ജോയി മാത്യു.., മാനന്തവാടി രൂപതയിലെ വൈദികന്റെ പേരു പ്രമുഖന്‍ എന്നല്ല കേട്ടൊ.. ആളെ കസ്റ്റഡിയിലെടുത്തു… റിമാന്റും ചെയ്തു.. വേറെ കേസുകളില്‍ ‘പ്രമുഖര്‍’ ഇപ്പോഴും പുറത്താണ് .
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സൂത്രധാരനായ പ്രമുഖനെ താങ്കള്‍ കാണിച്ചു കൊടുക്കണം . മഞ്ജു വാര്യരെ പോലെ അത്തരം സംശയം തുറന്നു പറഞ്ഞവരോട് ചോദിച്ച് ആ തെമ്മാടി ആരെന്നു ചൂണ്ടികാണിച്ചു കൊടുക്കാനുള്ള ആര്‍ജ്ജവം താങ്കള്‍ കാണിക്കണം !
അങ്ങ് ലോകത്തുള്ള എല്ലാ വിഷയങ്ങളിലും ധാര്‍മ്മിക രോക്ഷം കൊള്ളുന്ന ആളാണല്ലോ ? എന്നിട്ടും താങ്കളുടെ കൊച്ചു മകളുടെ പ്രായമുള്ള ഒരു സ്വന്തം സഹപ്രവര്‍ത്തകയുടെ കാര്യത്തില്‍ എന്തുകൊണ്ട് ആ രോക്ഷം ഇല്ലാതെ പോകുന്നു ? വയറ്റില്‍ പിഴപ്പാണോ കാര്യം ? എന്തായാലും സഹജീവികളോട് തോന്നാത്ത വികാരം താങ്കള്‍ക്ക് വൈദികരുടെ കാര്യത്തില്‍ തോന്നിയല്ലോ ? ഒരു നല്ല നമസ്‌കാരം
ജോയി മാത്യു.., ഈ പോസ്റ്റ് ആദ്യം പറഞ്ഞതുപോലെ ഒരു തെമ്മാടിക്കുമുള്ള ന്യായീകരണമല്ല. ഒരു തെറ്റുകാരന്റെയും കൂടെ നില്‍ക്കാനും ഞങ്ങളില്ല . പക്ഷെ അതില്‍ മനം നൊന്തു വേദനിക്കുന്ന ഒരു സമൂഹം മുഴുവന്‍ പ്രതികളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ല .
ഈ സമൂഹത്തിന്റെ ഇല്ലായ്മകള്‍ക്ക് നടുവില്‍ നിന്ന് അഹോരാത്രം യത്‌നിക്കുന്ന ആയിരക്കണക്കിനു വൈദികരുടെ സേവനങ്ങളും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിനു ഒരു വൈദികന്‍ ചെയ്ത തെമ്മാടിതരത്തിന്റെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ഈ സഭയിലെ സന്യസ്തരുടെ വിയര്‍പ്പും ചോരയും വീണ മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് നന്ദി കേട് പറയരുത് ?
ഇത്തരം പ്രശ്‌നങ്ങളില്‍ അമര്‍ഷവും പ്രതികരണവും ഇല്ലാത്തവരാണു മറ്റു വൈദികരും വിശ്വാസഗണവും എന്നാണ് നിങ്ങള്‍ ചിന്തിച്ചതെങ്കില്‍ അത് നിങ്ങളുടെ തെറ്റ് . അതില്‍ക്കൂടുതല്‍ വേദനയുണ്ട് വൈദിക ഗണത്തിന് . മാനന്തവാടി രൂപതയിലെ അടക്കം വേദനിക്കുന്ന എല്ലാ വൈദികരോടുമുള്ള ഹൃദയ ഐക്യവും പിന്തുണയും അറിയിക്കുന്നു.