“ഒരാൾക്കെതിരെ എന്തും പറയാമെന്നാണോ വിചാരം” – പൊട്ടിത്തെറിച്ച് അരുൺ ഗോപി

ബൈജു കൊട്ടാരക്കരക്കെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. ബൈജുവിനെതിരെ അരുൺ ഗോപി വക്കീൽ നോട്ടീസ് അയച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ അരുൺ ഗോപിയുടെ മൊബൈലിൽ വിളിച്ചുവെന്നും ആ കോൾ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് നീക്കം ചെയ്തെന്നുമായിരുന്നു ബൈജുവിന്റെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ഫോൺ കോൾ തിരിച്ചെടുക്കാൻ അരുൺ ഗോപിയുടെ മൊബൈൽ ദിലീപ് അമേരിക്കയ്ക്ക് അയച്ചതായും ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.

അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് “ഒരാൾക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം. എന്തിനും ഒരു മര്യാദ വേണ്ടേ എന്ന് അരുൺ ഗോപി ചോദിച്ചു.

ബൈജുവിനെതിരെ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. അപകീർത്തിപ്പെടുത്തി എന്നതാണ് വിഷയം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് ബൈജു കൊട്ടാരക്കര ആരോപിച്ചത്.

Top