കോണ്‍ഗ്രസ്‌ എം.എല്‍.എയും കുടുങ്ങി !.. സുനിയെ പലതവണ ഫോണില്‍ ബന്ധപ്പെട്ട കോണ്‍ഗ്രസ്‌ എം.എല്‍.എ. അന്വേഷണവലയില്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്‌റ്റുമായി ബന്ധപ്പെടുത്തി പ്രമുഖ കോണ്‍ഗ്രസ്‌ എം.എല്‍.എയില്‍നിന്നു പ്രത്യേകസംഘം മൊഴിയെടുക്കും. ഈ എം.എല്‍.എ. അക്രമം നടന്നദിവസം നിരന്തരമായി കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ മറ്റുള്ളവരുടെ ഫോണിലൂടെയാണ്‌ സുനിയെ എം.എല്‍.എ. വിളിച്ചതെന്നും അന്വേഷണസംഘം സൂചനനല്‍കി.
സുനിയുടെ മൊഴിയിലും ഫോണ്‍ ഉടമസ്‌ഥരുടെ മൊഴിയിലും ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും താന്‍ സുനിയെ വിളിച്ചിട്ടില്ലെന്നാണ്‌ എം.എല്‍.എയുടെ നിലപാട്‌. ഇക്കാര്യം വിശദമായി അന്വേഷിക്കാനാണ്‌ പോലീസിന്റെ നീക്കം. ഐ.ജി: ദിനേന്ദ്ര കശ്യപിനോട്‌ സംഭവം നേരിട്ടന്വേഷിക്കാന്‍ ഡി.ജി.പി: ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശംനല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്‌ഥിരീകരിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കെ പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ നിരന്തരമായി ഇടപെട്ട്പി ടി തോമസ് എംഎല്‍എ. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍സര്‍ക്കാരിനും പൊലീസിനുമെതിരെ സത്യഗ്രസമരവുമായി രംഗത്തെത്തിയ പിടി തോമസ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയതോടെ സിബിഐ വേണമെന്ന വാദമുയര്‍ത്തി. ദുരൂഹമായ നീക്കങ്ങളാണ് സംഭവത്തിനുശേഷം പി ടി തോമസില്‍ നിന്നുണ്ടായത്. അതേസമയം ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ദിലീപുമായി നിരന്തരബന്ധം പുലര്‍ത്തുകയും ചെയ്തു എന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു .നടിയെ ആക്രമണത്തിനിരയായ ദിവസം പി ടി തോമസിന്റെ സാന്നിധ്യത്തിലുണ്ടായ ഫോണ്‍സംഭാഷണമാണ് പള്‍സര്‍ സുനിയുടെ അറസ്റ്റ് വൈകിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നടിയെ ആക്രമിച്ചദിവസം ചലച്ചിത്രതാരം ലാലിന്റെ വീട്ടിലെത്തിയ സ്ഥലം എംഎല്‍എ പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് നിര്‍മാതാവ് ആന്റോ ജോസഫ് സുനിയെ വിളിച്ചത്. ഇതോടെയാണ് സംഭവം പുറത്തായെന്നും പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്നും പള്‍സര്‍ സുനി അറിയുന്നത്. ഇതോടെ സുനി ഒളിവില്‍പോയി.dileep-crying-herald

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് അന്വേഷണം ശരിയായ രീതിയില്‍ നടക്കുമ്പോള്‍ പൊലീസിനും സര്‍ക്കാരിനും എതിരെ പി ടി തോമസ് നിരന്തരം ആക്ഷേപമുയര്‍ത്തി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു സത്യഗ്രഹം. ആക്രമിക്കപ്പെട്ട നടിയും കുടുംബവും സിനിമാപ്രവര്‍ത്തകരുമടക്കം അന്വേഷണം ശരിയായ രീതിയിലാണ് മുന്നേറുന്നതെന്നും പൊലീസില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വ്യക്തമാക്കിയ ഘട്ടത്തിലാണ് അതൊന്നും വകവയ്ക്കാതെ പി ടി തോമസ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പൊലീസിനെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നത്എന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്തു പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും തുടരന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചനയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് ദിലീപ് അടക്കമുള്ളവരെ ചോദ്യംചെയ്യുന്നതിലേക്ക് പൊലീസ് നീങ്ങിയപ്പോഴായിരുന്നു അന്വേഷണം സിബിഐക്ക് വിടണമെന്ന വിചിത്രനിര്‍ദേശവുമായി പി ടി തോമസ് വീണ്ടും രംഗത്തെത്തിയത്. ദിലീപ് അറസ്റ്റിലായപ്പോള്‍ കാര്യങ്ങള്‍ അതില്‍ തീരില്ലെന്നും സംഭവത്തിനു പിന്നിലെ ഹവാല ബന്ധവും വിദേശ ബന്ധവും അന്വേഷിക്കണം എന്നതായി പി ടി തോമസിന്റെ ആവശ്യം.
ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ ഇടപെടലുകളും വിവാദമായി. സംഭവശേഷം അന്‍വര്‍ സാദത്ത് ദിലീപിന്റെ വീട്ടിലെത്തി പലതവണ രഹസ്യചര്‍ച്ച നടത്തിയെന്ന് ആരോപണമുണ്ട്. ദിലീപുമായി അടുത്തബന്ധം പുലര്‍ത്തുന്ന അദ്ദേഹം ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. 28ന് ദിലീപിനെ പൊലീസ് 13 മണിക്കൂര്‍ ചോദ്യംചെയ്തശേഷവും അന്‍വര്‍ സാദത്ത് ദിലീപുമായി ആശയവിനിമയം നടത്തി എന്നും ഗുരുതരമായ ആരോപണം ദേശാഭിമാനി വാർത്ത.DILEEP CRY -SPL

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്ന രീതിയില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്‌. ഡി.ജി.പി. ബെഹ്‌റ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ അന്വേഷണ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്‌. ദിലീപിന്‌ ജാമ്യം ലഭിക്കാതിരിക്കാന്‍ വേണ്ടി കുറ്റമറ്റരീതിയിലുള്ള റിപ്പോര്‍ട്ടായിരിക്കും കോടതിയില്‍ പോലീസ്‌ നല്‍കുക. ഇതോടെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ദിലീപ്‌ ജയിലില്‍ കഴിയേണ്ടിവന്നേക്കാം. വനിതാ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ച്‌ നിയമനടപടികള്‍ ത്വരിതപ്പെടുത്താനും ആലോചനയുണ്ട്‌. ഡി.ജി.പി. ബെഹ്‌റയുടെ ചോദ്യം ചെയ്യലിലാണ്‌ ദിലീപ്‌ കുടുങ്ങിയതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു. ദീര്‍ഘമായ ചോദ്യംചെയ്യലിനിടെ ദിലീപിനോട്‌ വ്യക്‌തിപരമായ വിവരം ഡി.ജി.പി. ചോദിച്ചപ്പോള്‍ അതുവരെ സംഭരിച്ചിരുന്ന ധൈര്യം ദിലീപില്‍നിന്ന്‌ ചോര്‍ന്നുപോകുകയായിരുന്നു. ആകെ നാലു ചോദ്യങ്ങളാണ്‌ ദിലീപിനോട്‌ ബെഹ്‌റ ചോദിച്ചത്‌. അതിനിടെ, സ്‌തുര്‍ഹ്യമായ രീതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോയ പോലീസ്‌ സംഘത്തിന്‌ പ്രത്യേക മെഡലും പാരിതോഷികവും നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിക്ക്‌ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി നേരിട്ട്‌ അന്വേഷണസംഘത്തിന്‌ മെഡല്‍ വിതരണം ചെയ്യും. തെളിവുകള്‍ ആസൂത്രിതമായി പ്രതികള്‍ നശിപ്പിച്ചപ്പോള്‍ ആ കുരുക്കഴിക്കുന്നതിന്‌ ശാസ്‌ത്രീയമാര്‍ഗങ്ങളായിരുന്നു അന്വേഷണസംഘം സ്വീകരിച്ചിരുന്നത്‌. വഴിവിട്ട രീതിയില്‍ ദിലീപിനെ ചോദ്യംചെയ്യരുതെന്ന്‌ ഡി.ജി.പി: ബെഹ്‌റ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഇതിന്‌ അദ്ദേഹം സി.ബി.ഐയില്‍ പരിചയസമ്പത്തുള്ള ഐ.ജി: ദിനേന്ദ്ര കശ്യപിന്റെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്‌തു

Top