ദിലീപിന് അറംപറ്റലിന്റെ കാലം…കഴിഞ്ഞ ഓണത്തിന് സെന്‍ട്രല്‍ ജയില്‍, ഈ ഓണത്തിന് സബ്ജയില്‍

വെൽക്കം ടൂ സെൻട്രൽ ജയിൽ ‘എന്ന സിനിമ ദിലീപിന് ജീവിതത്തിൽ ശരിയാകുന്നു .അതിലെ വാചകങ്ങളും സ്ക്രിപ്റ്റുകളും അതുപോലെ തന്നെ വരുന്നു .ശരിക്കും അറംപറ്റലിന്റെ കാലമാണിത് നടന്‍ ദിലീപിന്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിറകെ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് വരെ മലയാള സിനിമ അടക്കിവാണ സൂപ്പര്‍സ്റ്റാര്‍.പഴയ ചിത്രങ്ങളും അതിലെ രംഗങ്ങളും ഡയലോഗുകളുമെല്ലാം ഓരോന്നായി തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ദിലീപിനെ. സൂപ്പര്‍, മെഗാ സ്റ്റാറുകളും പുതുതലമുറക്കാരും ഒരുപോലെ ഓണം റിലീസിന്റെ ഒരുക്കത്തില്‍ കഴിയുമ്പോള്‍ ജയിലില്‍ ഓണമുണ്ണാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ജയിലില്‍ അഴിയെണ്ണുന്ന പഴയ ജനപ്രിയ നായകന്‍. ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇനി ഓണത്തിന് മുന്‍പ് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം തരപ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.

ഇതുവരെയുള്ള ഒട്ടുമിക്ക ഓണക്കാലത്തും ദിലീപിന് പുത്തന്‍ റിലീസുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും ബോക്‌സ് ഓഫീസില്‍ വന്‍ ഓളങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഓണത്തിന് ഇറങ്ങിയ ചിത്രം എല്ലാ അര്‍ഥത്തിലും അറംപറ്റലായിരിക്കുകയാണ് ദിലീപിന്.അറസ്റ്റിനുശേഷം ട്രോളുകാര്‍ കൊണ്ടാടുന്ന, സുന്ദര്‍ദാസിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദിലീപിന്റെ ഓണച്ചിത്രം. മോഹന്‍ലാലിന്റെ ഒപ്പം, പൃഥ്വിരാജിന്റെ ഊഴം, കുഞ്ചാക്കോ ബോബന്റെ കൊച്ചൗവ്വ പൗലോ എന്നിവയോട് മത്സരിച്ച സെപ്തംബര്‍ പത്തിന് ഇറങ്ങിയ ചിത്രം. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ലെങ്കിലും അതിന്റെ തുടര്‍ചലനം ഇപ്പോള്‍ അനുഭവിക്കുകയാണ് ദിലീപ്.DILEEP ARRESTED -CENTRAL JAIL

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറംപറ്റിയ പോലെ ഒരു വര്‍ഷത്തിനുശേഷമുള്ള മറ്റൊരു ഓണക്കാലത്ത് ശരിക്കും ജയില്‍ വാസം അനുഭവിക്കുകയാണ് ദിലീപ്. ആലുവ സബ് ജയിലിലെ റിമാന്‍ഡ് അമ്പത് ദിവസം പൂര്‍ത്തിയാക്കിയ ദിലീപിന്റെ ഇത്തവണത്തെ ഓണം ആലുവ സബ് ജയിലിലാവും.ജയില്‍വാസവുമായി ബന്ധപ്പെട്ട് ദിലീപ് നേരിടുന്ന മറ്റൊരു പരിഹാസം ദേ മാവേലി കൊമ്പത്ത് എന്ന ആക്ഷേപഹാസ്യ പാരഡി ഗാനത്തിന്റേതാണ്. വന്‍ഹിറ്റായ ഈ സി.ഡി ഈ ഓണക്കാലത്ത് ഇറങ്ങുന്നില്ല എന്നാണ് വാര്‍ത്ത. ജയിലില്‍ നിന്നുള്ള ദിലീപിന്റെ റിലീസും സി.ഡി.യുടെ റിലീസുമായ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ട്രോളുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

കഴിഞ്ഞ കുറച്ചുനാളുകളായി നിര്‍മാണവും വിതരണവും പ്രദര്‍ശനവും ഉള്‍പ്പടെ മലയാള സിനിമാ വ്യവസായം അടക്കിവാണ ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ മറ്റ് നടന്മാരുടെ ചിത്രങ്ങള്‍ ഓണക്കാലം കൊഴുപ്പിക്കാന്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, ദുല്‍ഖറിന്റെ സോലോ, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ എന്നിവയാണ് ഓണം റിലീസായി തിയേറ്ററില്‍ എത്തുന്ന ചിത്രങ്ങള്‍. ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയായ അരുണ്‍ ഗോപിയുടെ ചിത്രമായ രാമലീല ഈ ഓണനാളിലും തിയേറ്ററിലെത്തുന്നില്ല. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാത് ടോമിച്ചല്‍ മുളകുപാടം പറയുന്നത്. എന്നാല്‍, റിലീസ് തിയ്യതിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.അറസ്റ്റിന് മുന്‍പ് ദിലീപ് അഭിനയിച്ചുകൊണ്ടിരുന്ന പ്രൊഫസര്‍ ഡിങ്കന്‍, കമ്മാരസംഭവം എന്നിവയുടെ കാര്യം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.

Top