സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര..!! ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുമായി അരവിന്ദ് കേജ്രിവാള്‍

ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. സ്ത്രീകള്‍ക്കു ബസിലും മെട്രോയിലും സൗജന്യ യാത്ര നടപ്പിലാക്കുമെന്നതാണ് ഇതില്‍ മുഖ്യം. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളിലും ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിലും ഡല്‍ഹി മെട്രോയിലുമാണു സ്ത്രീകള്‍ക്കു സൗജന്യയാത്ര അനുവദിക്കുക.

സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിലൊരു പ്രഖ്യാപനമെന്ന് കേജ്രിവാള്‍ പറഞ്ഞു. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കും. നിര്‍ദേശം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ നിര്‍ദേശവും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗജന്യ യാത്രാ പദ്ധതി ആര്‍ക്കും അധികഭാരം ഉണ്ടാക്കില്ലെന്ന് കേജ്രിവാള്‍ പറഞ്ഞു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അവര്‍ക്ക് സബ്‌സിഡിയുടെ ആവശ്യമില്ല. സാമ്പത്തികമായി ശേഷിയുള്ളവര്‍ ടിക്കറ്റ് എടുത്ത് തന്നെ യാത്ര ചെയ്യണം. അത്തരക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഇതിന്റെ പ്രയോഗം പാവപ്പെട്ടവര്‍ക്ക് ലഭിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top