അമൃത്സര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഒരു തെറ്റുപ്പറ്റി. തെറ്റു തിരുത്താന്‍ കെജ്രിവാള്‍ എത്തിയത് അമ്പലത്തിലാണ്. സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി പാത്രം കഴുകിയാണ് കെജ്രിവാള്‍ പ്രായശ്ചിത്തം ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഎപിയുടെ പ്രകടന പത്രികയില്‍ ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിനാണ് കെജ്രിവാളിന്റെ പ്രായശ്ചിത്തം.
പഞ്ചാബില്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയുടെ മുഖചിത്രത്തിലാണ് ചൂലിനൊപ്പം ക്ഷേത്രത്തിന്റെ ചിത്രവും നല്‍കിയത്. ഇതിനെ തുടര്‍ന്ന് സിക്ക് മതവിതകാരം വ്രണപ്പെടുത്തിയെന്നാരോപിച്ച നല്‍കിയ പരാതിയില്‍ എഎപി നേതാവ് ആശിഷ് കേതനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
അറിയാതെ ചെയ്തു പോയ തെറ്റിന് മാപ്പ് ചോദിക്കുന്നതിനു വേണ്ടിയാണ് താന്‍ ക്ഷത്രത്തിലെത്തി പാത്രം കഴുകിയതെന്ന് കെജരിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്ഷേത്രസന്ദര്‍ശനത്തിനു ശേഷം തനിക്ക് മാനസികമായ സംതൃപ്തി അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.